---
title: "പഠനത്തോടൊപ്പം, കൃഷിയും ; പാനൂർ  ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു.പിയിൽ മികവിൻ്റെ നൂറ് മേനി"
english_title: "Along with learning, agriculture; Panoor Sreenarayana is a hundred men of excellence in English Medium U.P"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/250101/along-with-learning-agriculture-panoor-sreenarayana-is-a-hundred-men-of-excellence-in-english-medium-up"
published_at: "2024-11-18T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673ad2bcc0481_Untitled-3_copy.jpg"
keywords: []
---

# പഠനത്തോടൊപ്പം, കൃഷിയും ; പാനൂർ  ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം യു.പിയിൽ മികവിൻ്റെ നൂറ് മേനി

> **Lead Summary:** **പാനൂർ:** പാനൂർ ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

## Article Content

**പാനൂർ:** പാനൂർ ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം യു പി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

ഈ വർഷത്തെ ആദ്യ വിളവായി ചീരയാണ് വിളവെടുത്തത്. വഴുതന, മുളക്, വെണ്ട, തക്കാളി, പയർ, എന്നിവയും വളർന്നു വരുന്നുണ്ട്. കപ്പയും, വാഴയും നേരത്തെ വിളവെടുത്തു സ്കൂളിലെ മുഴുവൻ വിദ്യാര്ഥികൾക്കും വേണ്ടി പാചകം ചെയ്തു നൽകിയിരുന്നു.

പ്രിൻസിപ്പാൾ ടി.കെ അശോകൻ, അധ്യാപകരായ ജിഗിഷ, , പി കെ സിമിന, വിപി നാണു, റെജിന, പ്രസീന, ഒ. പുരുഷോത്തമൻ,ഗിരീഷ് ബാബു എന്നിവരാണ് വിദ്യാർത്ഥികൾക്കൊപ്പം കൃഷിക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/250101/along-with-learning-agriculture-panoor-sreenarayana-is-a-hundred-men-of-excellence-in-english-medium-up)