പാനൂർ :(www.panoornews.in) പാനൂരിനടുത്ത് മേലെ പൂക്കോത്ത് വനിത ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് ഹോട്ടൽ കത്തി നശിച്ച സംഭവത്തിൽ 2 ലക്ഷത്തോളം രൂപയുടെ നഷ്ടം.
മേലെ പൂക്കോത്ത് പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാലക്ക് സമീപത്തെ വനിതാ ഹോട്ടലിലാണ് ഗ്യാസ് സിലിണ്ടറിന് തീ പിടിച്ച് പൊട്ടിത്തെറിച്ചതും, തീപ്പിടുത്ത മുണ്ടായതും. പാനൂരിൽ നിന്നെത്തിയ അഗ്നിശമന സേന മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തലനാരിഴക്കാണ് വൻ അപകടം വഴിമാറിയത്.
തെക്കയിൽ പുരുഷോത്തമൻ്റെ ഉടമസ്ഥതയിലുള്ള വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീ പിടിച്ചത്. പാചകം ചെയ്തുകൊണ്ടിരുന്ന ഗ്യാസ് ലീക്കായി സിലിണ്ടറിന് തീ പിടിക്കുകയായിരുന്നു. തുടർന്ന് കടയിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. അടുക്കള മുഴുവൻ കത്തി നശിച്ചു. പാത്രങ്ങൾ, മരങ്ങൾ, ഓട്, ഇഷ്ടിക എന്നിവ കത്തി നശിച്ചു.അപകടത്തിൽ നെറ്റിക്ക് പരിക്കേറ്റ പുരുഷോത്തമനെ (72) പാനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരുഷോത്തമനും ഭാര്യ രാധയും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രണ്ട് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
പാനൂർ അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീ അണച്ചതിനാലാണ് വൻ അപകടം വഴിമാറിയത്. സേന രണ്ട് ഗ്യാസ് സിലിണ്ടർ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ഒരു സിലിണ്ടർ പൊട്ടിത്തെറിച്ചിരുന്നു. തൊട്ടടുത്ത സുസുക്കി ടൂവീലർ വാഹന ഷോറൂമിലേക്ക് തീ പടരാതെ നോക്കാൻ അഗ്നി ശമനസേനയ്ക്ക് കഴിഞ്ഞു. ഓട്, ഇഷ്ടിക എന്നിവ പൊട്ടിത്തെറിച്ചിരുന്നു. അഗ്നിശമന സേനയോടൊപ്പം പാനൂർ പോലീസും സ്ഥലത്തെത്തി തീ അണക്കാൻ നേതൃത്വം നൽകി. അഗ്നിശമന സേന അസിസ്റ്റൻഡ് സ്റ്റേഷൻ ഓഫീസർ എ. അനിൽ കുമാർ, ഗ്രേഡ് അസി.ഒഫീസർ ദിവുകുമാർ, ഫയർ റെസ്ക്യൂ ഓഫീസർമാരായ സെൽവരാജ് ഇ കെ, ജിജിത് കൃഷ്ണ കുമാർ, സുഭാഷ്, നിജീഷ്, വിപിൻ, ജിബ്സൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.
Fire in Mele Pookoth hotel, loss of Rs 2 lakhs; Hotel owner injured