സംസ്ഥാന വ്യാപകമായി ഇന്ന് എ.ഐ.എസ്.എഫിൻ്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി  ഇന്ന്  എ.ഐ.എസ്.എഫിൻ്റെ വിദ്യാഭ്യാസ ബന്ദ്
Nov 18, 2024 07:15 AM | By Rajina Sandeep

(www.panoornews.in)സംസ്ഥാന വ്യാപകമായി കോളജുകളിൽ തിങ്കളാഴ്‌ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് എഐഎസ്എഫ്. നാലുവർഷ ഡിഗ്രി കോഴ്സ് ഫീസ് വർധനയിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരള - കാലിക്കറ്റ് സർവകലാശാലകളുടെ നാലുവർഷ ബിരുദ കോഴ്സു‌കളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർഥികൾക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കിൽ ഉണ്ടായിരിക്കുന്നതെന്നും എഐഎസ്എഫ് നേതൃത്വം ചൂണ്ടിക്കാട്ടി. പുതിയ സിലബസിന് അനുസൃതമായി താല്‌പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്. സാധാരണ വിദ്യാർഥികൾ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസം വിദ്യാർഥികളുടെ അവകാശമാണെന്ന് മനസിലാക്കി, അത്യന്തം വിദ്യാർഥിവിരുദ്ധമായ കേരള - കാലിക്കറ്റ് സർവകലാശാലകളുടെ ഈ തീരുമാനം

പുന:പരിശോധിക്കണമെന്നും എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്ത‌ാവനയിലൂടെ ആവശ്യപ്പെട്ടു. അതേ സമയം വിദ്യാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടില്ല

State wide education bandh of AISF on Monday

Next TV

Related Stories
മേലെ പൂക്കോത്തെ ഹോട്ടലിലെ തീപ്പിടുത്തം, 2 ലക്ഷം രൂപയുടെ നഷ്ടം ; ഹോട്ടൽ ഉടമക്ക് പരിക്ക്

Nov 18, 2024 03:48 PM

മേലെ പൂക്കോത്തെ ഹോട്ടലിലെ തീപ്പിടുത്തം, 2 ലക്ഷം രൂപയുടെ നഷ്ടം ; ഹോട്ടൽ ഉടമക്ക് പരിക്ക്

മേലെ പൂക്കോത്തെ ഹോട്ടലിലെ തീപ്പിടുത്തം, 2 ലക്ഷം രൂപയുടെ നഷ്ടം...

Read More >>
വിവാഹ ഒരുക്കങ്ങൾക്കിടെ  കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ  നഴ്സായ യുവതിയെ  നാദാപുരത്തെ  വീട്ടിൽ  മരിച്ചനിലയിൽ കണ്ടെത്തി

Nov 18, 2024 02:35 PM

വിവാഹ ഒരുക്കങ്ങൾക്കിടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതിയെ നാദാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

വിവാഹ ഒരുക്കങ്ങൾക്കിടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതിയെ നാദാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Nov 18, 2024 01:05 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 18, 2024 12:55 PM

ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ...

Read More >>
Top Stories

News Roundup