---
title: "കൊയിലാണ്ടിയിൽ ബസ്സ്റ്റാൻ്റിൽ സംഘടിച്ചു നിന്ന വിദ്യാർത്ഥികളോട് വീട്ടിൽ പോകാനാവശ്യപ്പെട്ടു ; വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം."
english_title: "The students who gathered at the bus stand in Koilandi were asked to go home; Local SFI leader publicly apologizes to women ASI, probe"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249618/the-students-who-gathered-at-the-bus-stand-in-koilandi-were-asked-to-go-home-local-sfi-leader-publicly-apologizes-to-women-asi-probe"
published_at: "2024-11-16T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673803f67701f_Untitled-3_copy.jpg"
keywords: []
---

# കൊയിലാണ്ടിയിൽ ബസ്സ്റ്റാൻ്റിൽ സംഘടിച്ചു നിന്ന വിദ്യാർത്ഥികളോട് വീട്ടിൽ പോകാനാവശ്യപ്പെട്ടു ; വനിതാ എഎസ്ഐയെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് പ്രാദേശിക എസ്എഫ്ഐ നേതാവ്, അന്വേഷണം.

> **Lead Summary:** കോഴിക്കോട്:കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ അന്വേഷണം.

## Article Content

കോഴിക്കോട്:കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞുപോകാൻ പറഞ്ഞ വനിതാ എ എസ് ഐയെക്കൊണ്ട് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തിൽ അന്വേഷണം.

കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിച്ചുനിന്നപ്പോൾ പിങ്ക് പൊലീസ് പറഞ്ഞതനുസരിച്ച് സ്ഥലം വിട്ട വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായി മടങ്ങി വരുകയായിരുന്നു.

പിന്നീടാണ് വനിതാ എ എസ് ഐയെക്കൊണ്ട് നിർബന്ധപൂർവ്വം മാപ്പ് പറയിച്ചത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയത്.

വിശദ വിവരങ്ങൾ ഇങ്ങനെ

കൊയിലാണ്ടി ബസ്റ്റാൻഡിൽ അനാവശ്യമായി സംഘടിച്ചു നിന്ന വിദ്യാർത്ഥികളോട് പിരിഞ്ഞു പോകാൻ പറഞ്ഞ വനിതാ എ എസ് ഐയെകൊണ്ടാണ് എസ് എഫ് ഐ പ്രദേശിക നേതാവ് മാപ്പ് പറയിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് ആയിരുന്നു സംഭവം നടന്നത്. സ്കൂൾ വിട്ട സമയത്ത് ബസ്റ്റാൻഡിൽ സംഘടിച്ച ഒരു കൂട്ടം വിദ്യാർത്ഥികളോട് വനിതാ എ എസ് ഐയുടെ നേതൃത്വത്തിലുള്ള പിങ്ക് പോലീസ് തിരിച്ചു പോകാൻ നിർദേശിച്ചിരുന്നു.

ഈ സമയം അവിടെ നിന്നും പോയ വിദ്യാർത്ഥികൾ എസ് എഫ് ഐ പ്രാദേശിക നേതാവുമായെത്തി പൊലീസിനോട് കയർക്കുകയായിരുന്നു. എ എസ് ഐയോട് മാപ്പ് പറയണം എന്നും നിർബന്ധിച്ചു.

ഇതോടെ വനിതാ എ എസ് ഐ മാപ്പ് പറയുകയും ചെയ്തു. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് താൻ കുട്ടികളോട് മാപ്പ് പറഞ്ഞതെന്നാണ് എ എസ് ഐ പറയുന്നത്. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചെറിയ കുട്ടികൾ ആയതിനാൽ തനിക്ക് പരാതി ഇല്ലെന്നാണ് എ എസ് ഐ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249618/the-students-who-gathered-at-the-bus-stand-in-koilandi-were-asked-to-go-home-local-sfi-leader-publicly-apologizes-to-women-asi-probe)