---
title: "കണ്ണൂർ  നഗരത്തിൽ വൻ ലഹരിവേട്ട ; 2 പേർ അറസ്റ്റിൽ"
english_title: "Massive drug hunt in Kannur city; 2 people were arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249660/massive-drug-hunt-in-kannur-city-2-people-were-arrested"
published_at: "2024-11-16T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6738299c1a90c_Untitled-2_copy.jpg"
keywords: []
---

# കണ്ണൂർ  നഗരത്തിൽ വൻ ലഹരിവേട്ട ; 2 പേർ അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ :** ഉ**ത്തർപ്രദേശ് സ്വദേശികളായ മുന്ന രാജ്‌ദർ, അശോക് കുമാർ പഞ്ഞ എന്നി വരെയാണ് ടൗൺ എസ്.ഐ സവ്യസാജിയും, എസ്.പിയുടെ സ്ക്വാഡും പിടികൂടിയത്.ഗോപാൽ സ്ട്രീറ്റിന് സമീപം താമസ സ്ഥലത്ത് വെച്ചാണ് ലഹരിവസ്തുക്കളും 17,300 രൂപയും പിടിച്ചത്.

## Article Content

കണ്ണൂർ :** ഉ**ത്തർപ്രദേശ് സ്വദേശികളായ മുന്ന രാജ്‌ദർ, അശോക് കുമാർ പഞ്ഞ എന്നി വരെയാണ് ടൗൺ എസ്.ഐ സവ്യസാജിയും, എസ്.പിയുടെ സ്ക്വാഡും പിടികൂടിയത്.ഗോപാൽ സ്ട്രീറ്റിന് സമീപം താമസ സ്ഥലത്ത് വെച്ചാണ് ലഹരിവസ്തുക്കളും 17,300 രൂപയും പിടിച്ചത്.

ലക്ഷങ്ങൾ വിലമതിക്കുന്ന പുകയില ഉൽപന്നമാണ് കണ്ടെത്തിയത്. മൂന്നുലക്ഷത്തോളം രൂപ വിലമതിക്കുന്ന 10,247 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളും 39 ഗ്രാം കഞ്ചാവും പണവുമാണ് പോലീസ് കണ്ടെത്തിയത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റെയ്‌ഡ്. മംഗലാപുരത്ത് നിന്നും ട്രെയിൻ, കാർ മാർഗമാണ് ലഹരി പദാർത്ഥങ്ങൾ ക ണ്ണൂരിലെത്തിക്കുന്നത്.

വ്യാപാര സ്ഥാപനങ്ങളിലും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുമാണ് ലഹരി എത്തിക്കുന്നതെ ന്ന് പോലീസ് പറഞ്ഞു. ഇവ രുടെ വൻ ശൃംഖല തന്നെ നഗരത്തിലുണ്ടെന്നാണ് പോലീ സിന് കിട്ടിയ സൂചന.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249660/massive-drug-hunt-in-kannur-city-2-people-were-arrested)