---
title: "കണ്ണൂർ നടാൽ റെയിൽവെ  ഗേറ്റിൽ മദ്യപിച്ച് ലക്കുകെട്ട് ട്രെയിനിന് സിഗ്നൽ നൽകാതിരുന്ന  ഗേറ്റ്മാൻ അറസ്റ്റിൽ"
english_title: "Gateman arrested at Kannur Natal railway gate for not giving signal to Lakkutt train while drunk"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248287/gateman-arrested-at-kannur-natal-railway-gate-for-not-giving-signal-to-lakkutt-train-while-drunk"
published_at: "2024-11-09T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f7ef29d9fd_download_(3).jpg"
keywords: []
---

# കണ്ണൂർ നടാൽ റെയിൽവെ  ഗേറ്റിൽ മദ്യപിച്ച് ലക്കുകെട്ട് ട്രെയിനിന് സിഗ്നൽ നൽകാതിരുന്ന  ഗേറ്റ്മാൻ അറസ്റ്റിൽ

> **Lead Summary:** ** കണ്ണൂർ :**കണ്ണൂർ നടാൽ ഗേറ്റിൽ രാത്രി മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ ഗേറ്റ് തുറക്കാനാവാതെ യാത്രക്കാരെ ഗതാഗതക്കുരു ക്കിൽപ്പെടുത്തിയ ഗേറ്റ്മാൻ അറസ്റ്റിൽ. കെ.വി.സുധീഷിനെയാണ് കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

** കണ്ണൂർ :**കണ്ണൂർ നടാൽ ഗേറ്റിൽ രാത്രി മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ ഗേറ്റ് തുറക്കാനാവാതെ യാത്രക്കാരെ ഗതാഗതക്കുരു ക്കിൽപ്പെടുത്തിയ ഗേറ്റ്മാൻ അറസ്റ്റിൽ. കെ.വി.സുധീഷിനെയാണ് കണ്ണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

രാത്രി എട്ടരയോടെ മാവേലി എക്സ്‌പ്രസ് കടന്നുപോകുന്ന സമയത്താണ് സിഗ്നൽ നൽകാൻ പോലും കഴിയാത്തവിധം ഗേറ്റുമാൻ ലക്കുകെട്ട് കിടന്നത്.

എടക്കാട് പോലീസെത്തി റെയിൽവേ സ്റ്റേഷനു മായി ബന്ധപ്പെട്ട ശേഷമാണ് ബദൽ സംവിധാനം ഏർപ്പെടുത്തി ട്രെയിനിന് സിഗ്നൽ നൽകിയത്.

10 മിനുട്ട് ട്രെയിൻ കുരുങ്ങി നിന്നതിനാൽ താഴെചൊവ്വ, മുഴപ്പിലങ്ങാട്, എടക്കാട് ബീച്ച് എന്നിവിടങ്ങളിലുൾപ്പെടെ റോഡ് ഗതാഗതവും സ്‌തംഭിച്ചിരുന്നു. വൈദ്യപരിശോധനയിൽ ഇയാൾ മദ്യലഹരിയിലാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് റെയിൽവേ

പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248287/gateman-arrested-at-kannur-natal-railway-gate-for-not-giving-signal-to-lakkutt-train-while-drunk)