മാഹിയിൽ മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണു മരിച്ചു

മാഹിയിൽ മകളുടെ വിവാഹ  ദിവസം പിതാവ് കുഴഞ്ഞുവീണു മരിച്ചു
Nov 7, 2024 07:17 PM | By Rajina Sandeep

മാഹി :(www.panoornews.in)മകളുടെ നിക്കാഹിന് നിമിഷങ്ങൾ ബാക്കി നിൽക്കെ പിതാവ് കുഴഞ്ഞുവീണു മരിച്ചു.പരേതരായ തോട്ടത്തിൽ അബ്ദുള്ളയുടെയും നീലോത്ത് ആയിഷയുടെയും മകൻ മാഹി കുഞ്ഞിപ്പള്ളി വി കെ ഹൗസിൽ നീലോത്ത് ഫസൽ (57) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ 11 മണിക്കായിരുന്നു മകൾ നെസ ഫസലിൻ്റെയും , കണ്ണൂർ ചാലയിലെ തൗഫീക്ക് ഹൗസിൽ പരേതനായ കെ പി ബഷീറിൻ്റെയും ടി വി മൈമൂനത്തിൻ്റെയും മകൻ മുബഷിർ ബഷീറിൻ്റെയും നിക്കാഹ് നടക്കേണ്ടിയിരുന്നത്.

കണ്ണൂരിൽ നിന്നും വരനും ബന്ധുക്കളും എത്താൻ അരമണിക്കൂർ വൈകിയിരുന്നു. വരനും ആൾക്കാരും വീട്ടിൽ എത്തി സ്വീകരിക്കുന്നതിനിടയിൽ ഫസൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



ഒടുവിൽ ഫസലിൻ്റെ ജ്യേഷ്ഠ സഹോദരനാണ് ഫസലിൻ്റെ മകളുടെ നിക്കാഹ് ചെയ്തു കൊടുത്തത്. പിന്നീടാണ് മരണ വിവരം പുറത്തുവിട്ടത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയവരെയും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും ഒരുപോലെ മരണവിവരം കണ്ണീരിലാഴ്ത്തി, പിന്നീട് നിമിഷനേരം കൊണ്ട് വിവാഹ വീട് മരണവീടായി മാറി.

സൈദാർപള്ളി സ്വദേശിയായ ഫസൽ നിലവിൽ മാഹി കുഞ്ഞിപ്പള്ളി പരിസരത്താണ് താമസം.

ഫസലിൻ്റെ ഭാര്യ : വി കെ വാഹിദ ഫസൽ. മക്കൾ: നിസവാ, നെസ. മരുമക്കൾ: അബൂബക്കർ, മുബഷിർ. സഹോദരങ്ങൾ: മറിയു, മൂസക്കുട്ടി, ആരിഫ, നൗഫൽ, ഫാത്തിമ, പരേതയായ

സുബൈദ. ഖബറടക്കം മാഹി കുഞ്ഞിപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ..

Father collapsed and died on his daughter's wedding day in Mahi

Next TV

Related Stories
ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ്  സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

Nov 7, 2024 03:22 PM

ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ് സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ് സിപിഎം പ്രവർത്തകരെ വെറുതെ...

Read More >>
വടകര ദേശീയപാതയിൽ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

Nov 7, 2024 01:58 PM

വടകര ദേശീയപാതയിൽ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

വടകര ദേശീയപാതയിൽ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക്...

Read More >>
ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ് ; വെര്‍ച്വല്‍ ക്യൂവിന് പുറമേ 10,000 പേർക്ക് പ്രവേശനം

Nov 7, 2024 01:30 PM

ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ് ; വെര്‍ച്വല്‍ ക്യൂവിന് പുറമേ 10,000 പേർക്ക് പ്രവേശനം

ശബരിമല തീത്ഥാടകർ ആധാര്‍ മറക്കരുതെന്ന് ദേവസ്വം ബോർഡ് ; വെര്‍ച്വല്‍ ക്യൂവിന് പുറമേ 10,000 പേർക്ക് പ്രവേശനം...

Read More >>
Top Stories










News Roundup