മുൻഗണനാ ലിസ്റ്റിൽപ്പെടണമെങ്കിൽ ഈ മാസം 25 മുതൽ ഡിസം.10 വരെ അപേക്ഷിക്കാം
നവംബർ 25 മുതൽ ഡിസംബർ 10 വരെ ഓൺലൈൻ ആയി അക്ഷയ വഴിയോ ജനസേവന കേന്ദ്രം വഴിയോ അപേക്ഷ അയക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.നിങ്ങൾ താമസിക്കുന്ന / റേഷൻ കാർഡ് അനുവദിച്ച വീടിൻ്റെ വിസ്‌തീർണ്ണം ആയിരം ചതുരശ്ര അടിയിൽ താഴെ ആയിരിക്കണം ,
2.നാല് ചക്ര വാഹനം ഇല്ലാത കുടുംബം ,
3.ഒരേക്കറിൽ താഴെ ഭൂമി ഉള്ള കടുംബം ,
4.സർക്കാർ ജീവനക്കാരൻ, സർക്കാർ പെൻഷൻ വാങ്ങുന്നവർ ഉൾപ്പെടാത കുടുംബം,
5.ഇൻകം ടാക്സ് അടക്കുന്ന അംഗങ്ങൾ ഉൾപ്പെടാത്ത കുടുംബം
6) റേഷൻ കാർഡിൽ പ്രതിമാസ വരുമാനം 25000/- രൂപയിൽ താഴെ ആയിട്ടുള്ള കുടുംബം.
മേൽ പറഞ്ഞ യോഗ്യതകൾ ഉള്ള മുഴുവൻ റേഷൻ കാർഡുടമകൾക്കും അപേക്ഷിക്കാവുന്നതാണ് .
അപേക്ഷയോടൊപ്പം നിങ്ങൾ ഹാജരാക്കേണ്ട രേഖകൾ...
1.വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ സെക്രട്ടറിമാർ ഒപ്പിട്ട സാക്ഷ്യപത്രം.
2.തദ്ദേശ സ്വയംഭരണ സ്ഥാപനം 2009 ൽ പുറപ്പെടുവിച്ച BPL ലിസ്റ്റിൽ ഉൾപ്പെട്ടു എങ്കിൽ ആയത് തെളിയിക്കുന്ന സാക്ഷ്യ പത്രം / ബി.പി.എൽ ലിസ്റ്റിൾ ഉൾപ്പെടാൻ അർഹതയുള്ള കുടുംബം ആണെന്ന സാക്ഷ്യപത്രം
മേൽ സൂചിപ്പിച്ച യോഗ്യതകളിൽ ഒന്നിനെങ്കിലും നിങ്ങൾ അർഹനല്ല എങ്കിൽ ഓൺലൈൻ ആയി മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാനുള്ളഅപേക്ഷ സമർപ്പിക്കാൻ കഴിയുന്നതല്ല
Attention ration card holders; if you want to be on the priority list, you can apply from 25th of this month to 10th of December