---
title: "പിആർഎം കൊളവല്ലൂർ  ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി"
english_title: "NSS conducted a free blood group determination camp at PRM Kolavallur Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251328/nss-conducted-a-free-blood-group-determination-camp-at-prm-kolavallur-higher-secondary-school"
published_at: "2024-11-23T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674207ab0e40a_Untitled-3_copy.jpg"
keywords: []
---

# പിആർഎം കൊളവല്ലൂർ  ഹയർ സെക്കണ്ടറി സ്കൂളിൽ എൻ.എസ്.എസ് സൗജന്യ രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് നടത്തി

> **Lead Summary:** ***കൊളവല്ലൂർ: ***പി.ആർ.എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് - പാനൂർ ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ടി പി വിജയൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

***കൊളവല്ലൂർ: ***പി.ആർ.എം കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് - പാനൂർ ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് നടത്തി. കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ടി പി വിജയൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

പാനൂർ ന്യൂക്ലിയസ് ഹോസ്പിറ്റൽ പി.ആർ.ഒ അൻസത്ത് മുഖ്യാതിഥിയായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.ടി മിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി എസ്.കെ ചിത്രാം ഗദൻ, സ്റ്റാഫ്‌ പ്രതിനിധി വത്സരാജ് മണലാട്ട് എന്നിവർ സംസാരിച്ചു. പരിപാടിയിൽ സ്കൂൾ പരിസര വാസികളുടെയും, നൂറോളം കുട്ടികളുടെയും, രക്തഗ്രൂപ്പ് നിർണയിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251328/nss-conducted-a-free-blood-group-determination-camp-at-prm-kolavallur-higher-secondary-school)