'ജയിച്ചത് രാഹുൽ അല്ല ഷാഫിയും, ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ വേണുഗോപാൽ

'ജയിച്ചത് രാഹുൽ അല്ല ഷാഫിയും, ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ വേണുഗോപാൽ
Nov 23, 2024 03:00 PM | By Rajina Sandeep

(www.panoornews.in)ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയുമാണ് . പാലക്കാട് ഉപ തെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണു​ഗോപാൽ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം..

ഇവിടെ ജയിച്ചത്‌ രാഹുൽ അല്ലാ . ഷാഫിയും ഷാഫിയുടെ വർഗീയതയും ആണ്. എവിടെയാണ് യു ഡി എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാൽ മനസ്സിലാകും.

ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടും.

എന്തായാലും ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു .ബിജെപി യും സ്വയം ഒരു ആത്മ പരിശോധന നടത്തണം .

അതു കൊണ്ട് ഒരു തെറ്റുമില്ല .എവിടെയാണ് വോട്ട് കുറഞ്ഞതെന്നും എന്ത് കൊണ്ട് കുറഞ്ഞെന്നും കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല .മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്ര വർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു.

എം എം ഹസ്സാനെ പോലുള്ളവരും അൻവർ സാദത്തിനെയും സിദ്ദിഖ്‌നെയും പോലുള്ളവരെ കടത്തി വെട്ടി അവരെ ഒന്നുമല്ലാതാക്കി അവരിൽ ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചു .

ഞാൻ പറഞ്ഞതിൽ സിദ്ദിഖ് ഒഴിച്ചുള്ളവർ മതേതരത്വം കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വർഗീയത മാത്രം കളിക്കുന്ന ഷാഫിയെ പോലുള്ളവരെ സൂക്ഷിക്കുക.

It was not Rahul who won, but Shafi," said Padmaja Venugopal, adding that Chelakkara has proven that Shafi's communalism and anti-government sentiment are absent here.

Next TV

Related Stories
കണ്ണൂരിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥിക്ക് ദാരുണാന്ത്യം

Nov 23, 2024 05:30 PM

കണ്ണൂരിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് മദ്റസ വിദ്യാർഥിക്ക് ദാരുണാന്ത്യം*...

Read More >>
 ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 23, 2024 02:22 PM

ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
അഭിമാനം, കണ്ണൂർ ; ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍  നാലാം സ്ഥാനം

Nov 23, 2024 01:54 PM

അഭിമാനം, കണ്ണൂർ ; ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം

ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം...

Read More >>
പാലക്കാടൻ തേരിലേറി  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജൈത്രയാത്ര ;  ഭൂരിപക്ഷം 18,724

Nov 23, 2024 01:27 PM

പാലക്കാടൻ തേരിലേറി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജൈത്രയാത്ര ; ഭൂരിപക്ഷം 18,724

പാലക്കാടൻ തേരിലേറി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ...

Read More >>
Top Stories

News Roundup