---
title: "പാലക്കാടൻ തേരിലേറി  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജൈത്രയാത്ര ;  ഭൂരിപക്ഷം 18,724"
english_title: "Rahul Mangkootatil's victory march in Palakkad; majority 18,724"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251242/rahul-mangkootatils-victory-march-in-palakkad-majority-18724"
published_at: "2024-11-23T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67418ae8874f4_download_(4).jpg"
keywords: []
---

# പാലക്കാടൻ തേരിലേറി  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജൈത്രയാത്ര ;  ഭൂരിപക്ഷം 18,724

> **Lead Summary:** പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18,724 വോട്ടിൻ്റെ ഉജ്വല വിജയമാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്. രാഹുൽ മുന്നേറാൻ തുടങ്ങിയപ്പോഴേ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങിയിരുന്നു.

## Article Content

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 18,724 വോട്ടിൻ്റെ ഉജ്വല വിജയമാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്. രാഹുൽ മുന്നേറാൻ തുടങ്ങിയപ്പോഴേ യുഡിഎഫ് ക്യാമ്പിൽ ആഘോഷം തുടങ്ങിയിരുന്നു.

ട്രോളി ബാഗുമായാണ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. ബാ​ഗ് തലയിലേറ്റിയും വലിച്ചും പ്രവർത്തകർ രം​ഗത്തെത്തി. കോൺ​ഗ്രസ് നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിജയാഹ്ലാദം പങ്കുവച്ചു.

വിടി ബൽറാം രാഹുൽ മാങ്കൂട്ടത്തിലിന് ആശംസ നേർന്നു. ഫേസ്ബുക്കിലെഴുതി പോസ്റ്റിൽ രാഹുലും ഷാഫി പറമ്പിൽ എംപിയുമുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251242/rahul-mangkootatils-victory-march-in-palakkad-majority-18724)