---
title: "കാറിൽ കഞ്ചാവ് കടത്ത് ;  കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ   എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി. "
english_title: "A young man was caught smuggling cannabis in a car by the Kootupuzha Excise Special Squad Circle Inspector and his party."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251331/a-young-man-was-caught-smuggling-cannabis-in-a-car-by-the-kootupuzha-excise-special-squad-circle-inspector-and-his-party"
published_at: "2024-11-23T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674215a008025_bjjjjjjjjjjjjjj.jpg"
keywords: []
---

# കാറിൽ കഞ്ചാവ് കടത്ത് ;  കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ   എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി. 

> **Lead Summary:** ഇരിട്ടി: കാറിൽ കഞ്ചാവ് കടത്ത് ,കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി.

## Article Content

ഇരിട്ടി: കാറിൽ കഞ്ചാവ് കടത്ത് ,കടന്നുകളയാൻ ശ്രമിച്ച യുവാവിനെ കൂട്ടുപുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും ചേർന്ന് പിടികൂടി.

എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സി. ഷാബുവും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

കൂട്ടുപുഴ ഇരിട്ടി ദേശീയ പാതയിൽ കുന്നോത്ത് എന്ന സ്ഥലത്തു വച്ച് വാഹന പരിശോധന നടത്തവെ കൂട്ടുപുഴ ഭാഗത്തു നിന്നും വന്ന KL 13 AT 5012 മാരുതി എസ്‌പ്രെസ്സോ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 9.773 കിലോഗ്രാം കഞ്ചാവുമായി ശിവപുരം കാഞ്ഞിലേരിയിലെ പി.വി നസീറിനെ അറസ്റ്റ് ചെയ്ത് NDPS കേസ്സെടുത്തത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് മാരായ ആർ പി. അബ്ദുൽ നാസർ, പി.കെ. അനിൽ കുമാർ. ടി. ഖാലിദ്, സി ഇ ഒ മാരായ റിനീഷ് ഓർക്കട്ടെരി, ടി.കെ ഷാൻ, കെ.എം അജ്മൽ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത്‌ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251331/a-young-man-was-caught-smuggling-cannabis-in-a-car-by-the-kootupuzha-excise-special-squad-circle-inspector-and-his-party)