---
title: "വടകര ദേശീയപാതയിൽ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്"
english_title: "Mini lorry overturned and accident on Vadakara National Highway; The driver was injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247760/mini-lorry-overturned-and-accident-on-vadakara-national-highway-the-driver-was-injured"
published_at: "2024-11-07T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672c7a2557792_672c6cc788bce_accident.jpg"
keywords: []
---

# വടകര ദേശീയപാതയിൽ മിനി ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

> **Lead Summary:** **വടകര: ** ദേശീയപാതയിൽ ചോറോട് ഓവർ ബ്രിഡിന് സമീപം മീൻ കയറ്റി പോവുകയായിരുന്ന മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർക്ക് പരിക്ക് .

## Article Content

**വടകര: ** ദേശീയപാതയിൽ ചോറോട് ഓവർ ബ്രിഡിന് സമീപം മീൻ കയറ്റി പോവുകയായിരുന്ന മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.ഡ്രൈവർക്ക് പരിക്ക് .

പരിക്കേറ്റ ഡ്രൈവർ മംഗലാപുരം സ്വദേശി അസമിനെ നാട്ടുകാർ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം. സുരക്ഷ ഭിത്തി തകർത്ത് പന്ത്രണ്ട് മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മംഗലാപുരത്ത് നിന്ന് വടകര മാർക്കറ്റിലേക്ക് മീൻകയറ്റി വരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247760/mini-lorry-overturned-and-accident-on-vadakara-national-highway-the-driver-was-injured)