പാനൂർ :(www.panoornews.in) ആർ എസ് എസ് പ്രവർത്തകരെ ആക്രമിക്കാനാണ് ബോംബ് നിർമിച്ചത് എന്ന മൂളിയത്തോട് സ്ഫോടന കേസിലെ കൈപ്പത്തി നഷ്ടപെട്ട പ്രതി വിനീഷിന്റെ പ്രസ്ഥാവന അതീവ ഗൗരവമുള്ളതാണെന്ന് ബിജെപി കുന്നോത്ത് പറമ്പ് ഏരിയ കമ്മിറ്റി.
അന്ന് നിർമ്മിച്ച മുഴുവൻ ബോംബുകളും കണ്ടെത്താനോ നിർവീര്യമാക്കാനോ പോലീസിന് സാധിച്ചിട്ടില്ല എന്നുള്ളത് വെളിപ്പെടുത്തലിന്റെ ഗൗരവം കൂട്ടുന്നു. പോലീസ് ഈ കാര്യം പരിശോധിച്ച് വേണ്ട കർശന നടപടികൾ സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധവും ആശങ്കയും യോഗം രേഖപ്പെടുത്തി.പ്രതിയുടെ പ്രസ്താവന നിസ്സാരമാക്കാനുള്ള പോലീസ് ശ്രമം അപലപനീയമാണ്. പ്രദേശത്തെ
സമാധാന അന്തരീക്ഷം തകർക്കാനുള്ള സി പി എം ശ്രമം എല്ലാവരും തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ എരിയ പ്രസിഡണ്ട് എൻ.ശശിധരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ യു.പി ബാബു, എ രാജീവൻ, പുഷ്പൻ ,പി. പ്രമോദ് എന്നിവർ സംസാരിച്ചു.
The statement of the accused in the Panur Muliyathot bomb blast case is very serious; BJP wants a comprehensive investigation