---
title: "പരിശോധനക്കിടെ കാറില്‍ കഞ്ചാവ് ;  നാദാപുരത്ത്‌ പോക്‌സോ കേസ് പ്രതി ഉള്‍പെടെ രണ്ട് പേര്‍ അറസ്റ്റില്‍"
english_title: "Cannabis in the car during inspection; Two persons, including the accused in the POCSO case, have been arrested in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247532/cannabis-in-the-car-during-inspection-two-persons-including-the-accused-in-the-pocso-case-have-been-arrested-in-nadapuram"
published_at: "2024-11-06T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b128f232d7_Untitled-3_copy.jpg"
keywords: []
---

# പരിശോധനക്കിടെ കാറില്‍ കഞ്ചാവ് ;  നാദാപുരത്ത്‌ പോക്‌സോ കേസ് പ്രതി ഉള്‍പെടെ രണ്ട് പേര്‍ അറസ്റ്റില്‍

> **Lead Summary:** നാദാപുരം :****കാറിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉൾപെടെ രണ്ട് പേർ പോലീസ് പിടിയിലായി.

## Article Content

നാദാപുരം :****കാറിൽ കഞ്ചാവുമായി പോക്സോ കേസ് പ്രതി ഉൾപെടെ രണ്ട് പേർ പോലീസ് പിടിയിലായി.

പുളിയാവ് മാന്താറ്റിൽ അജൂൽ (29), വളയം ചെറുമോത്ത് പുലപ്പാടി പി.പി.അഫ്‌സൽ (27) എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

അഫ്സൽ വളയം പോലിസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച കെ എൽ 71 ഇ 4849 കാറിൽ നിന്നാണ് 31.05 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി നാദാപുരം എസ്‌ഐ അനീഷ് വടക്കേടത്തും സംഘവും പട്രോളിംഗ് ഡ്യൂട്ടിക്കിടെ നാദാപുരം ടൗണിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ.

തുടർന്ന് പോലിസ് കാറിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കാർ പോലിസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247532/cannabis-in-the-car-during-inspection-two-persons-including-the-accused-in-the-pocso-case-have-been-arrested-in-nadapuram)