പാനൂർ:(www.panoornews.in) ട്രഷറിയിൽ സീനിയർ അക്കൗണ്ടൻ്റായി ജോലി ചെയ്തിരുന്ന ശിവജിയുടെ മരണം വിശ്വസിക്കാനാകാതെ പാനൂരുകാർ. പാനൂർ സബ് ട്രഷറിയിൽ ജോലി ചെയ്യുന്നതിനിടെ ട്രഷറിയുടെ മുന്നിൽ ശിവജി യൊരുക്കിയ പൂന്തോട്ടം ഏവരെയും ആകർഷിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ശിവജി മരിച്ചത്.
ജോലി ചെയ്തിടങ്ങളിലെല്ലാം തനതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ശിവജി. പാനൂർ സബ്ട്രഷറിയിൽ ശിവജിയുണ്ടാക്കിയ പൂന്തോട്ടം ഇന്നും ഇടപാടുകാർക്ക് കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്. ബെന്യാമിൻ എഴുതിയ ആടുജീവിതം സ്വന്തം കൈപ്പടയിൽ പുസ്തക രൂപത്തിലാക്കിയും ശിവജി ശ്രദ്ധയാകർഷിച്ചിരുന്നു. സൗമ്യമായ പെരുമാറ്റത്താൽ ഏവരെയും ആകർഷിച്ച വ്യക്തിത്വം കൂടിയായിരുന്നു ശിവജിയുടേത്. പാനൂരിലും, കൂത്ത്പറമ്പിലും ജോലി ചെയ്തതിന് ശേഷം ഇപ്പോൾ തിരുവനന്തപുരം ജില്ലാ ട്രഷറിയിലാണ് ശിവജി ജോലി ചെയ്തിരുന്നത്.സംസ്കാരം ബുധനാഴ്ച്ച രാവിലെ 11ന് കൊല്ലൻ കാവിൽ നടക്കും.
The death of Shivaji, the senior accountant in the treasury, was a shock to the people of Panur; Culture is tomorrow