കണ്ണൂർ(www.panoornews.in)കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം.) കെ. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ നൽകിയ ജാമ്യ ഹരജിയിൽ 8 ന് വിധി പറയും. ഒക്ടോബർ 29-നാണ് ദിവ്യ റിമാൻഡിലായത്.
ദിവ്യയുടെ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച സെഷൻസ് ജഡ്ഡി കെ.ടി. നിസാർ അഹമ്മദ് മുൻപാകെ പ്രതിഭാഗവും, വാദിഭാഗവും വാദങ്ങൾ നിരത്തി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ വാദം നടത്തി. അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂട്ടർ കോടതിയിൽ നൽകി.
ദിവ്യയ്ക്കുവേണ്ടി ജാമ്യാപേക്ഷ നൽകിയ അഡ്വ. കെ. വിശ്വനും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോൺ എസ്.റാൽഫും ജാമ്യാപേക്ഷയിൽ വാദം നടത്തി.
ഒക്ടോബർ 29-നാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയത്. അന്ന് ഉച്ചയ്ക്കാണ് അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്തത്.
Verdict on PP Divya's bail plea on Friday