---
title: "പാനൂർ നഗരസഭയിലെയും - പന്ന്യന്നൂർ പഞ്ചായത്തിലെയും റോഡുകളുടെ ശോച്യാവസ്ഥ ; പന്തം കൊളുത്തി പ്രതിഷേധവുമായി ബിജെപി"
english_title: "Dilapidated condition of roads in Pannur Municipality and Pannyannur Panchayat; BJP lit a torch and protested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/247246/dilapidated-condition-of-roads-in-pannur-municipality-and-pannyannur-panchayat-bjp-lit-a-torch-and-protested"
published_at: "2024-11-04T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6728f31fc856d_Untitled-2_copy.jpg"
keywords: []
---

# പാനൂർ നഗരസഭയിലെയും - പന്ന്യന്നൂർ പഞ്ചായത്തിലെയും റോഡുകളുടെ ശോച്യാവസ്ഥ ; പന്തം കൊളുത്തി പ്രതിഷേധവുമായി ബിജെപി

> **Lead Summary:** **
**

## Article Content

**
**

**പാനൂർ:(www.panoornews.in) ** പാനൂർ നഗരസഭയിലെയും, പന്ന്യന്നൂർ പഞ്ചായത്തിലെയും റോഡുകളുടെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പാനൂരിൽ ബിജെപി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

പാനൂർ മുൻസിപ്പാലിറ്റിയിലെ കുന്നോത്ത് പീടിക - മേലേ പൂക്കോം റോഡ് റീടാറിംഗ് നടത്താത്തിലും, പന്ന്യന്നൂർ പഞ്ചായത്തിലെ കണിയളീൻ്റവിട ക്ഷേത്ര പരിസരത്തെ റോഡിൻ്റെ അറ്റകുറ്റപണി നടത്താത്തതിലും പ്രധിഷേധിച്ചായിരുന്നു ധർണ.

ഐ.എൻ.ഡി.ഐ.എ മുന്നണിയിലെ 2 അംഗങ്ങൾ റോഡിൻ്റെ 50 മീറ്റർ ചുറ്റളവിൽ ഉണ്ടായിട്ടും റോഡ് നവീകരണം സാധ്യമാകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. പന്തം കൊളുത്തി പ്രകടനം കൊക്കപറമ്പിൽ നിന്നും ആരംഭിച്ച് മേലെ പൂക്കോം പഴശി നഗറിൽ സമാപിച്ചു.

യുവമോർച്ച സംസ്ഥാന സമിതി അംഗം മനോജ് പൊയിലൂർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. പെരിങ്ങളം ഏരിയാ പ്രസി.രജിൽ കുമാർ അധ്യക്ഷനായി. യുവമോർച്ച ജില്ലാ ഉപാധ്യക്ഷൻ ലിജേഷ്, കതിരൂർ മണ്ഡലം പ്രസിഡണ്ട് സന്തോഷ് ഒടക്കാത്ത് എന്നിവർ സംസാരിച്ചു. ബിജെപി പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് സഹദേവൻ സ്വാഗതവും, ജിജേഷ് മേനാറത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/247246/dilapidated-condition-of-roads-in-pannur-municipality-and-pannyannur-panchayat-bjp-lit-a-torch-and-protested)