(www.panoornews.in)റിലയൻസിൻ്റെ ജിയോ പമ്പുകളിൽ ദീപാവലി ഓഫറായി പെട്രോളിന് 3 രൂപ കുറച്ചതോടെ ഇന്ധനം നിറക്കാൻ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര.
മാഹിയിലെ ഏക റിലയൻസ് പമ്പായ കോപ്പാലത്തെ റിലയൻസ് പെട്രോൾ പമ്പിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ധനം നിറക്കാനെത്തുന്ന വാഹനങ്ങളുടെ നിര റോഡിലേക്കും നീണ്ടു. ഈ മാസം 19 വരെയാണ് ദീപാവലി ഓഫർ.അതേസമയം ഡീസലിന് വില കുറച്ചിട്ടില്ല.
ഇക്കഴിഞ്ഞ 28 മുതലാണ് ദീപാവലി ഓഫറായി റിലയൻസ് - ജിയോ പെട്രോൾ പമ്പുകളിൽ പെട്രോളിന് ലിറ്ററിന് 3 രൂപ കുറച്ചത്. ഇതോടെ മാഹിയിലെ ഏക റിലയൻസ് പെട്രോൾ പമ്പായ കോപ്പാലത്തെ പമ്പിൽ ജനത്തിരക്കേറി. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ 17 രൂപയുടെ കുറവാണ് ഒരു ലിറ്ററിന്മേലുള്ളത്. അതുകൊണ്ടുതന്നെ കോപ്പാലത്തെ ജിയോ പമ്പിൽ ദൂരസ്ഥലങ്ങളിലുള്ളവർ പോലും പെട്രോളടിക്കാൻ എത്തുകയാണ്. വാഹനങ്ങളുടെ നിര പന്തക്കൽ ഹയർ സെക്കൻ്ററി സ്കൂൾ വരെയും, കോപ്പാലം വരെയുമൊക്കെ നീളുകയാണ്. തിരക്ക് ക്രമാതീതമായതോടെ 2 സെക്യൂരിറ്റി ജീവനക്കാരെ റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയൊട്ടുക്കും രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെയാണ് റിലയൻസിൻ്റെ ഓഫർ ഉള്ളത്. ഈ മാസം 19 വരെ ദീപാവലി ഓഫർ തുടരും. എന്നാൽ ഡീസലിന് കുറവ് ഏർപ്പെടുത്തിയിട്ടില്ല. കേരളത്തിൽ 95 രൂപയും, മാഹിയിൽ 82 രൂപയുമാണ് ഡീസലിനുള്ളത്.ലിറ്ററിന്മേൽ 13 രൂപയോളം കുറവുള്ളതിനാൽ ബസുകൾ ഉൾപ്പടെ മാഹിയിലെ പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുന്നത്.
17 rupees less for petrol per liter compared to Kerala when it became Diwali offer; Long line of vehicles at Reliance pump in Koppalam