Featured

കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ

News |
Oct 30, 2024 01:18 PM

പാനൂർ:(www .panoornews.in) കുന്നോത്തുപറമ്പിൽ ഭർതൃമതി വീട്ടു കിണറ്റിൽ മരിച്ചനിലയിൽ പാനൂർ താഴെ കുന്നോത്തുപറമ്പിലെ കൂളിച്ചാലിൽ ലക്ഷ്യ നിവാസിൽ നിമിഷയെയാണ് (39) ഇന്ന് രാവിലെ വീട്ട് കിണറ്റിൽമരിച്ചനിലയിൽ കണ്ടെത്തിയത്.

രാവിലെ നിമിഷയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. പാനൂർ അഗ്നിശമന സേന അസി. സ്റ്റേഷൻ ഓഫീസർ കെ. അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അഗ്നി ശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


ഭർത്താവ് : അനിൽകുമാർ (ഗൾഫ് )

മക്കൾ: റോണക്, രൺവിത് (ഇരുവരും വിദ്യാർത്ഥികൾ, കൊളവല്ലൂർ യു.പി. സ്‌കൂൾ). പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

houseWife found dead in house well kunnothuparambu

Next TV

Top Stories










News Roundup