പാനൂർ:(www.panoornews.in) PM KISAN.apk എന്ന പേരുള്ള ഒരു apk file വാട്സാപ്പ് വഴി forward ചെയ്തു ലഭിക്കുന്നുണ്ട്. ലഭിക്കുന്നവർ ഒരു കാരണവശാലും ലിങ്കിൽ ക്ലിക്ക് ചെയ്യരുത്.
apk file ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങൾ സൈബർ തട്ടിപ്പിന് ഇരയായേക്കാം.
ആപ്പ് ഇൻസ്റ്റാൾ ചെയ്ത പാനൂർ ചമ്പാട് സ്വദേശിനി നിഷയുടെ ഫോൺ ഹാങ്ങാവുകയും, ഡാറ്റകൾ നഷ്ടമാകുകയും ചെയ്തു. നിഷയുടെ ഫോണിൽ നിന്നും സുഹൃത്തുക്കൾക്ക് ഈ ലിങ്ക് ഷെയർ പോകുകയും ചെയ്തു. പലരുടെയും ഫോൺ ഇത്തരത്തിൽ ഹാംഗ് ആയി മാറിയതായും പരാതികളുണ്ട്.
WhatsApp വഴി ഷെയർ ചെയ്തു കിട്ടുന്ന മൊബൈൽ ആപ്പുകൾ ( .apk യിൽ അവസാനിക്കുന്ന പേര് ഉള്ളവ) അപകടകരമാണ്. ഇത് ക്ലിക്ക് ക്ലിക്ക് ചെയ്ത് കെണിയിൽ അകപ്പെടാതിരിക്കാം..
Note: Don't click PM KISAN.apk file circulating on WhatsApp, many people including Panur native got 'job'