പാനൂർ:(www.panoornews.in) പാനൂർ ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ വാർത്താ വായനാ മത്സരം സംഘടിപ്പിച്ചു. കണ്ണങ്കോട് ടി.പി.ജി.എം യു .പി സ്കൂളിൽ നടന്ന മത്സരത്തിൽ ഹൈസ്കൂൾ / ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി.
കണ്ണങ്കോട് ടി.പി.ജി.എം.യു. പി. സ്കൂളിൽ വെച്ചാണ് വാർത്താ വായനാ മത്സരം നടന്നത്.
ഹൈസ്കൂൾ വിഭാഗത്തിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസിലെ കെ.ശിവന്ത് കുമാർ ഒന്നാം സ്ഥാനവും, പാനൂർ പിആർഎം ഹയർ സെക്കണ്ടറി സ്കൂളിലെ പി.വി ദേവനന്ദ രണ്ടാം സ്ഥാനവും, കൊളവല്ലൂർ പി ആർ മെമ്മോറിയിൽ എച്ച്.എസ്.എസി ലെ റോസ്മിയ. ആർ. സുരേഷ് മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കന്ററി വിഭാഗത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിലെ ശ്രീസഥാ ബിജു ഒന്നാം സ്ഥാനവും, പാനൂർ കെ.കെ.വി.എംഎച്ച്.എസ്.എസിലെ ടി. ദേവ്നാ വിനോദ് രണ്ടാം സ്ഥാനവും, പി ആർ എം കൊളവല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കെ.സി അവന്തിക മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ടി. പി. ജി. എം. യു. പി. സ്കൂൾ പ്രധാനാധ്യാപിക ബിന്ദു സമ്മാനദാനം നടത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ് സെക്രട്ടറി ഹരീഷ് കടവത്തൂർ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകരായ വി. പി. ചാത്തു മാസ്റ്റർ, സന്ദീപ് ഉണ്ണി, സോഷ്യൽ സയൻസ് ക്ലബ് സംസ്ഥാന റിസോഴ്സ് അംഗം വി.രാജൻ മാസ്റ്റർ എന്നിവർ വിധികർത്താക്കളായി. അധ്യാപകരായ കെ. റനീഷ്, രാജീവൻ, സാജിത അമൽ, സുരേഷ് , ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി
Mokeri Rajiv Gandhi HSS winners in news reading competition organized by Panur Upazila Sociology Club