തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ അഷറഫ് വധം ; നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം കഠിന തടവും, 80000 രൂപ പിഴയും

തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ അഷറഫ് വധം ;  നാല്  ആർഎസ്എസ്സുകാർക്ക്  ജീവപര്യന്തം കഠിന തടവും, 80000 രൂപ പിഴയും
Oct 28, 2024 02:22 PM | By Rajina Sandeep

(www.paoornews.in)സിപിഎം പ്രവർത്തകൻ തലശ്ശേരിക്കടുത്തെ എരുവട്ടി കോമ്പിലെ സി അഷറഫിനെ വെട്ടിക്കൊന്ന കേസിൽ കുറ്റക്കാരെന്ന്  കണ്ടെത്തിയ പ്രതികളായ നാല് ആർഎസ്എസ്സുകാർക്ക് ജീവപര്യന്തം തടവ് ശിക്ഷ. തലശേരി അഡീഷനൽ സെഷൻസ്‌ കോടതി (4) ജഡ്‌ജി ജെ വിമൽ ആണ് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവിനും80000 രൂപ പിഴയടക്കാനും

 ശിക്ഷിച്ചത്. ബിജെപി – ആർഎസ്‌എസ്‌ പ്രവർത്തകരായ എട്ടുപേർക്കെതിരെയായിരുന്നു  കൂത്തുപറമ്പ്‌ പൊലീസ്‌ കുറ്റപത്രം നൽകിയത്. ഇതിൽ ഒന്ന്‌ മുതൽ നാല് വരെയുള്ള പ്രതികളായ എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനുബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ്‌ എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത്‌ ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ്‌ എന്ന ഉജി (34), എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പാതിരിയാട്‌ കീഴത്തൂർ കോമത്ത്‌ ഹൗസിൽ എം ആർ ശ്രീജിത്ത്‌ എന്ന കൊത്തൻ (39) പാതിരിയാട്‌ കുഴിയിൽപീടിക ബിനീഷ്‌ നിവാസിൽ പി ബിനീഷ്‌ (48) എന്നിവരെ വെറുതെ വിട്ടു. കേസിൽ ഏഴും എട്ടും പ്രതികളായ എരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ , കണ്ടംകുന്ന്‌ നീർവേലി തട്ടുപറമ്പ്‌ റോഡ്‌ സൗമ്യ നിവാസിൽ എൻ പി സുജിത്ത്‌ എന്നിവർ വിചാരണക്ക്‌ മുൻപ്‌ മരിച്ചിരുന്നു. മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ സുബേദാർ റോഡിൽ 2011 മെയ്‌ 19ന്‌ രാവിലെ 9.30നാണ്‌ അഷറഫിനെ പ്രതികൾ ആക്രമിച്ചത്‌. രാഷ്‌ട്രീയ വിരോധം കാരണം ആർഎസ്‌എസ്‌ -ബിജെപിക്കാർ സംഘം ചേർന്ന്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. മൂന്നും നാലും പ്രതികളായ ഷിജിൽ, ഉജേഷ്‌ എന്നിവർ ‘അവനെ കൊല്ലെടാ’ എന്ന്‌ പറഞ്ഞ്‌ ചൂണ്ടിക്കാട്ടുകയും ആറും ഏഴും പ്രതികളായ ബിനീഷ്‌, ഷിജിൻ എന്നിവർ അഷറഫിനെ തടഞ്ഞുനിർത്തുകയും ഒന്നും അഞ്ചും പ്രതികളായ പ്രനുബാബു, എം ആർ ശ്രീജിത്ത്‌ എന്നിവർ കത്തിവാൾ കൊണ്ടും രണ്ടാം പ്രതി ആർവി നിധീഷ്‌ മഴു ഉപയോഗിച്ചും വെട്ടിയെന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു.

 ശരീരമാസകലം വെട്ടേറ്റ്‌ ഗുരുതര പരിക്കേറ്റ അഷറഫ്‌ കോഴിക്കോട്‌ ബേബിമെമ്മൊറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന്‌ പുലർച്ചെ 3. 50നാണ് മരണപ്പെട്ടത്. 26സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്‌തരിച്ചു. കൂത്തുപറമ്പ്‌ സിഐ ആയിരുന്ന കെ വി വേണുഗോപാലാണ്‌ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്‌. പ്രോസിക്യുഷന്‌ വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ സി കെ ശ്രീധരനാണ് കേസ് വാദിച്ചത് .

CPM activist Ashraf killed in Thalassery; Four RSS workers will face rigorous imprisonment for life and a fine of half a lakh rupees

Next TV

Related Stories
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Oct 28, 2024 03:32 PM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
 വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 28, 2024 02:51 PM

വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ ലെവൽ

വെക്കേഷന് വേറെവിടെ പോകാൻ :അഗ്രി പാർക്ക് ഇനി വേറെ...

Read More >>
കോപ്പാലത്ത് ദീപാവലി ഓഫർ ; ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്

Oct 28, 2024 01:49 PM

കോപ്പാലത്ത് ദീപാവലി ഓഫർ ; ഒരു ലിറ്റർ പെട്രോളിന് 3 രൂപ കുറവ്

കോപ്പാലം റിലയൻസ് ജിയോ പെട്രോൾ പമ്പിലാണ് ദീപാവലി ഓഫർ...

Read More >>
'താജ് ഹോട്ടലിൽ വെച്ച്  പീഡിപ്പിച്ചെന്ന പരാതി',  രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

Oct 28, 2024 01:38 PM

'താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതി', രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തു

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ...

Read More >>
രസവും അച്ചാറും ഔട്ട്..!, സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം ;  സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

Oct 28, 2024 12:38 PM

രസവും അച്ചാറും ഔട്ട്..!, സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം ; സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്

സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പച്ചക്കറികളും പഴവർഗങ്ങളും നിർബന്ധം ; സർക്കുലർ ഇറക്കി വിദ്യാഭ്യാസ വകുപ്പ്...

Read More >>
Top Stories










News Roundup