(www.panoornews.in)ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല.
അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു വ്യക്തിഗത വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്‍റെ 115ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തട്ടിപ്പുകാർ പൊലീസ്, സി.ബി.ഐ, നാർക്കോട്ടിക്, ആർ.ബി.ഐ എന്നെല്ലാം പറഞ്ഞാണ് വിളിക്കുന്നത്. വിവിധ ലേബലുകളിൽ അവർ വളരെ ആത്മവിശ്വാസത്തോടെ ഓഫീസർമാരെന്ന് പറഞ്ഞ് നിങ്ങളോട് സംസാരിക്കും. ഇത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു. ഒരു അന്വേഷണ ഏജൻസിയും ഫോൺ കോളിലൂടെയോ വീഡിയോ കോളിലൂടെയോ ഇതുപോലെ അന്വേഷണം നടത്തില്ല. അത്തരം ഘട്ടങ്ങളിൽ പേടിക്കാതെ ചിന്തിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
'There is no such thing as digital arrest, don't panic when you get such a call' ; Prime Minister needs to be very careful