---
title: "കെ.എൻ.എം മദ്രസ്സാ സർഗമേള ; കടവത്തൂരിന് ഓവറോൾ കിരീടം"
english_title: "KNM Madrasa Sargamela; Kadavathur wins overall title"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251543/knm-madrasa-sargamela-kadavathur-wins-overall-title"
published_at: "2024-11-25T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674402681f260_Untitled-1_copy.jpg"
keywords: []
---

# കെ.എൻ.എം മദ്രസ്സാ സർഗമേള ; കടവത്തൂരിന് ഓവറോൾ കിരീടം

> **Lead Summary:** ** കടവത്തൂർ: **കടവത്തൂർ-പാനൂർ മേഖലാ കെ.എൻഎം മദ്റസാ സർഗമേളയിൽ 211 പോയിൻ്റുകളോടെ കടവത്തൂർ നുസ്റത്തുൽ ഇസ്ലാം മദ്റസ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടും മൂന്നും സ്ഥാനക്കാരായ കല്ലിക്കണ്ടി 162ഉം എലാങ്കോട് 101 ഉം പോയിന്റുകൾ നേടി. പത്ത് മദ്റസകളിൽ നിന്നും 600 ലധികം വിദ്യാർഥികൾ

## Article Content

** കടവത്തൂർ: **കടവത്തൂർ-പാനൂർ മേഖലാ കെ.എൻഎം മദ്റസാ സർഗമേളയിൽ 211 പോയിൻ്റുകളോടെ കടവത്തൂർ നുസ്റത്തുൽ ഇസ്ലാം മദ്റസ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. രണ്ടും മൂന്നും സ്ഥാനക്കാരായ കല്ലിക്കണ്ടി 162ഉം എലാങ്കോട് 101 ഉം പോയിന്റുകൾ നേടി. പത്ത് മദ്റസകളിൽ നിന്നും 600 ലധികം വിദ്യാർഥികൾ

5 വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുത്തു.പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.കെ. ഇബ്റാഹിം ഹാജി അധ്യക്ഷനായി. എൻ.ഐ. എസ് പ്രസിഡണ്ട് പി.കെ. അബ്ദുല്ല, പി.കെ അബുബക്കർ ഹാജി,പി.പി.എ

സലാം, യാഖൂബ് എലാങ്കോട്, കബീർ കരിയാട്, ടി. അശ്റഫ് മാസ്റ്റർ, വി.ഷരീഫ് മാസ്റ്റർ,

അബ്ദുൽ ഖയ്യൂം പുന്നശ്ശേരി, രാജേഷ് മാസ്റ്റർ, അബ്ദുസമദ്, അലി നാണാറത്ത്, ബഷീർ ഫാറൂഖി പ്രസംഗിച്ചു.

2 ദിവസങ്ങളിലായി നടന്ന സർഗമേളയുടെ സമാപന സമ്മേളനം യാഖൂബ് എലാങ്കോടിൻ്റെ അധ്യക്ഷതയിൽ കെ.എൻ.എം ജില്ലാ പ്രസിഡണ്ട് പി.കെ ഇബ്റാഹിം ഹാജി ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ ഓവർ ഓൾ ട്രോഫി വിതരണം ചെയ്തു.രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള ട്രോഫികൾ യഥാക്രമം ഇബ്റാഹിം

ഹാജി, പി.പി. അബ്ദുസ്സലാം എന്നിവർ

നൽകി.

ടി. അശ്റഫ് മാസ്റ്റർ, സി.എച്ച് ഇസ്മായിൽ ഫാറൂഖി, കെ.കെ. അബ്ദുല്ല

ആശംസകൾ നേർന്നു.

കോംപ്ലക്സ്‌ സെക്രട്ടരി

അബ്ദുസമദ് എലാങ്കോട്

സ്വാഗതവും എൻ.പി.അബ്ദുശുകൂർ സ്വലാഹി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251543/knm-madrasa-sargamela-kadavathur-wins-overall-title)