പാനൂരിൽ ലോട്ടറികെട്ട് ഓടയിൽ വീണു ; നിസ്സഹായനായി നിന്ന ലോട്ടറിവിൽപ്പനക്കാരന് മുന്നിൽ സഹായഹസ്തവുമായി ഫയർഫോഴ്സ്.
മൊകേരി സ്വദേശിയായ ചാത്തൻ പറമ്പൻ അശോകന്റെ കയ്യിൽ നിന്നാണ് ലോട്ടറി ടിക്കറ്റുകളടങ്ങിയ കെട്ട് അബദ്ധത്തിൽ സ്ലാബിനിടയിലൂടെ ഓടയിൽ വീണത്.
കൂത്ത്പറമ്പ് റോഡിൽ പാനൂർ ഗവ.എൽ പി സ്കൂളിന് മുന്നിലായാണ് സംഭവം. നാട്ടുകാർ ലോട്ടറി എടുക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തെ വി.പി.കെ.വൈ സ്ഥാപനമുടമ ഷഫീർ പാനൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ സ്ഥലത്ത് കുതിച്ചെത്തിയ പാനൂർ അഗ്നിരക്ഷാസേന ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് സ്ലാബ് മാറ്റി ലോട്ടറി ടിക്കറ്റ് എടുത്ത് അശോകന് നൽകി.
അസിസ്റ്റേഷൻ ഓഫീസർ അനിൽകുമാർ എ ഗ്രേഡ്. അസിസ്റ്റേഷൻ ഓഫീസർ കെ.ദിവു കുമാർ, ഫയർ ഓഫീസർമാരായ എം.കെ. രഞ്ജിത്ത്, സുഭാഷ്' പി.എം, പ്രലേഷ് എംസി, അജീഷ് എം, ഹോം ഗാർഡ് കെ വി . രത്നാകരൻ എന്നിവർ നേതൃത്വം നൽകി.
In Panur, the lottery ticket fell into the water; Firefighters lend a helping hand to the helpless lottery seller.