പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ

പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം; അപകടം അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ
Nov 26, 2024 03:40 PM | By Rajina Sandeep

(www.panoornews.in)തിരക്കേറിയ ക്ഷേത്രത്തിന് മുന്നിൽ വെച്ച് പിന്നിലേക്കെടുത്ത കാറിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. ബംഗളുരുവിലെ ആനേക്കലിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിച്ചതായി ഡോക്ടർമാർ പറഞ്ഞു.മടപ്പട്ടാന സ്വദേശിയായ ഏകാൻഷ് എന്ന മൂന്ന് വയസുകാരനാണ് മരിച്ചത്. കുട്ടിയെയും മാതാപിതാക്കളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ക്ഷേത്രത്തിന് മുന്നിൽ വലിയ തിരക്കുള്ള സമയമായിരുന്നു.

അമ്മ ക്ഷേത്രത്തിനകത്ത് നിൽക്കുന്നതിനിടെ കുട്ടി മാത്രം പുറത്തേക്ക് വരികയായിരുന്നു. റോഡരികിൽ ഒറ്റയ്ക്ക് നിൽക്കുന്നതിനിടെയാണ് പിന്നിലേക്കെടുത്ത കാർ ഇടിച്ചത്.

ഡ്രൈവർ പെട്ടെന്ന് കാർ പിന്നിലേക്ക് എടുക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടി പിന്നിൽ നിൽക്കുന്നത് ഡ്രൈവർ കണ്ടില്ല. കാർ കുട്ടിയുടെ ശരീരത്തിൽ കയറിയത് കണ്ട് നാട്ടുകാർ ബഹളം വെച്ചു.

ഇത് കേട്ട് ഡ്രൈവർ കാർ അൽപ ദൂരം മുന്നിലേക്ക് എടുത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു.

Three-year-old dies tragically after being hit by a car; accident occurred while mother was standing inside the temple

Next TV

Related Stories
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ  ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

Nov 26, 2024 03:25 PM

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന് ദാരുണാന്ത്യം.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് നാല് വയസ്സുകാരന്...

Read More >>
ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

Nov 26, 2024 03:14 PM

ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ

ഒപ്പമുണ്ടായിരുന്ന ആളെ കാണാനില്ല, കോഴിക്കോട് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ...

Read More >>
പതിനെട്ടാം പടിയിൽ പൊലീസിൻ്റെ  ഫോട്ടോഷൂട്ട് ;  എഡിജിപി റിപ്പോർട്ട് തേടി

Nov 26, 2024 02:43 PM

പതിനെട്ടാം പടിയിൽ പൊലീസിൻ്റെ ഫോട്ടോഷൂട്ട് ; എഡിജിപി റിപ്പോർട്ട് തേടി

ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു....

Read More >>
നവീന്‍ ബാബുവിൻ്റെ മരണം ;  തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന് വിധി

Nov 26, 2024 02:35 PM

നവീന്‍ ബാബുവിൻ്റെ മരണം ; തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന് വിധി

തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻ്റെ ഹർജിയിൽ ഡിസംബർ 3ന്...

Read More >>
നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

Nov 26, 2024 01:30 PM

നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

നാദാപുരത്ത് മയക്ക് മരുന്നുമായി യുവാവ്...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Nov 26, 2024 12:52 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
Top Stories










News Roundup






Entertainment News