(www.panoornews.in) ചലച്ചിത്ര കലാ സംവിധായകനായും, നാടക സംവിധായകനായും പ്രവർത്തിച്ച മുരളി ഏറാമലക്ക് നാടിൻ്റെ അന്ത്യാഞ്ജലി. കഴിഞ്ഞ ദിവസമാണ് മുരളി ഏറാമല അന്തരിച്ചത്. പാനൂർ പി.ആർ.എം ഹയർ സെക്കൻ്ററി സ്ക്കൂൾ റിട്ട. ചിത്ര കലാധ്യാപകനും പ്രമുഖ ശില്പിയുമായിരുന്നു.
ചലച്ചിത്ര -നാടക -ചിത്ര രചനാ -കലാരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഉളിക്കൽ മണ്ഡപ പറമ്പിലെ മുരളികയിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
ചലച്ചിത്ര താരങ്ങളായ സുശീൽ കുമാർ തിരുവങ്ങാട്, ബേബി ഗാന്ധാര, ലളിതകലാ അക്കാദമി മുൻ സിക്രട്ടറിയും, പ്രമുഖ ചിത്രകാരനുമായ പൊന്ന്യം ചന്ദ്രൻ, നാടക സിനിമാ നടൻ രാജേന്ദ്രൻ തായാട്ട്, സുധി പാനൂർ, ബാബു പള്ളിതോട് ജോയ് തോമസ്, സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ കെ പവിത്രൻ മാസ്റ്റർ, പാനൂർ നഗരസഭാ
കൗൺസിലർമാരായ പി.കെ. പ്രവീൺ, ടി.കെ. ഹനീഫ, മുൻ കൗൺസിലർ വി. ഹാരിസ്, കേരള സ്റ്റേറ്റ് ടീച്ചേർസ് സംസ്ഥാന പ്രസിഡൻ്റ് ഹരീഷ് കടവത്തൂർ, സിനിമ സംവിധായകൻ രമേഷ് പുല്ലാപള്ളി, നാടക സംവിധായകൻ ജിനോ ജോസഫ്, സുരേന്ദ്രൻ കല്ലൂർ, കെ.എം. ശിവകൃഷ്ണൻ, ഗിരീഷ് മക്രേരി തുടങ്ങി ഒട്ടേറെ പ്രമുഖർ അന്തിമോപചാരമർപ്പിച്ചു. അർപ്പണബോധമുള്ള കലാകാരനായിരുന്നു മുരളി ഏറാമലയെന്ന് ചലച്ചിത്രതാരം സുശീൽ കുമാർ തിരുവങ്ങാട് വീട്ടുമുറ്റത്ത് നടന്ന അനുശോചനയോഗത്തിൽ അനുസ്മരിച്ചു.
ഏറെ വേദനിപ്പിച്ചാണ് അദ്ദഹം കടന്നുപോകുന്നതെന്നും, അദ്ദേഹത്തിൻ്റെ ഓർമ്മകൾ എന്നും നിലനിൽക്കുമെന്നും സുശീൽ കുമാർ പറഞ്ഞു. അനുശോചന യോഗത്തിൽ ടി.ടി. വേണുഗോപാൽ അധ്യക്ഷനായി
Tearful bow to Murali Eramalak; People flocked to pay their last respects