കണ്ണൂർ:(www.panoornews.in) പരിയാരത്ത് അഞ്ചുവയസ്സുകാരിയുടെ മൂക്കിൽ നിന്ന് പെൻസിൽ പുറത്തെടുത്തു. മുരിക്കൽ കൊയപ്ര പ്രദേശത്തു നിന്നുവന്ന കുട്ടിയുടെ മൂക്കിൽ അബദ്ധത്തിൽ തറച്ചു കയറിയ വലിയ പെൻസിലാണ് പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഇ.എൻ.ടി വിഭാഗത്തിലെ ഡോക്ടർമാർ പുറത്തെടുത്തത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ കുട്ടിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ പരിശോധന നടത്തിയപ്പോഴാണ് സാധാരണ സംഭവിക്കാറുള്ളത് പോലെ പുറത്തേയ്ക്ക് കാണാവുന്ന ഭാഗത്തായിരുന്നില്ല പെൻസിൽ .
മുക്കിനുള്ളിലേക്ക് പിൻവശത്തേക്ക് കയറിപ്പോയ നിലയിലായിരുന്നു . ഇ.എൻ. ടിവിഭാഗം എന്റോസ്കോപ്പി പ്രൊസീജിയർ വിഭാഗത്തിലെ വിദഗ്ദ്ധ പരിശോധനയെ തുടർന്ന് പെൻസിൽ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കുകയും നൂതനമായ നാസൽ എന്റോസ്കോപ്പി-ഉപകരണത്തിൻ്റെ സഹായത്തോടെ ഏകദേശം 4 സെന്റിമീറ്റർ നീള വും കട്ടി കൂടിയതുമായ പെൻസിൽ പുറത്തെടുക്കുകയും ചെയ്തു.
ഇതര ആശുപത്രികളിൽ നിന്ന് പെൻസിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ വേദന കൊണ്ട് പുളയുന്ന കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളേ ജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഇ.എൻ.ടി വിഭാഗം മേധ വി ഡോ: ആർ.ദീപ. ഡ്യൂട്ടി മെ ഡിക്കൽ ഓഫീസർ ഡോ: കരിഷ്, ഡ്യൂട്ടി പി.ജി ഡോ: യശസ്വികൃഷ്ണ എന്നിവരായിരുന്നു എന്റോസ്കോപ്പി ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
A pencil was pulled out of the nose of a five-year-old girl in Kannur