(www.panoornews.in) ആരോഗ്യമന്ത്രി വീണാ ജോർജും, സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലനും കോടിയേരി ബാലകൃഷ്‌ണൻ്റെ കോടിയേരിയിലെ വീട്ടിലെത്തി.ഇന്നലെ രാവിലെ പത്തരയേരയോടെയാണ് ആരോഗ്യമന്ത്രി കോടിയേരിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം ആചരിച്ച രണ്ടാം ചരമവാർഷിക ദിന ത്തിൽ വീട്ടിൽ സ്ഥാപിച്ച കോടിയേരിയുടെ വെങ്കല പ്രതിമ മന്ത്രി സന്ദർശിച്ചു.
കോടിയേരിയെ സംബന്ധിച്ച കൂടുതൽ വ്യക്തി വിവരങ്ങൾ ഉൾക്കൊള്ളിച്ച് ചൊക്ലിയിലെ കോടിയേരി സ്‌മാരക ലൈബ്രറി പ്രസിദ്ധീകരിച്ച കോടിയേരി @ 69 എന്ന ഓർമ്മ പുസ്‌തകം വിനോദിനി ബാലകൃഷ്‌ണൻ മന്ത്രി വീണാ ജോർജിന് നൽകി. ആരോഗ്യ കാര്യങ്ങളും വീട്ടുകാര്യങ്ങളും ചോദിച്ചറിഞ്ഞ ശേഷം മന്ത്രി വീട്ടിൽ നിന്നും ഇറങ്ങി. കൂത്തുപറമ്പ് വെടിവെപ്പ്
സംഭവത്തിനിരയായി 30 വർ ഷത്തോളം ജീവിച്ച് കഴിഞ്ഞ ദിവസം രക്തസാക്ഷിയായ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്‌പന്റെ വീടും ആരോഗ്യ മന്ത്രി സന്ദർശിച്ചു. പുഷ്‌പൻ്റെ ബന്ധുക്കളെ ആശ്വസിപ്പിച്ചു.
സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ എ.കെ.ബാലനും രാവിലെ കോടിയേരിയുടെ വീട്ടിലെത്തിയിരുന്നു. പ്രിയ സഖാവും സഹപ്രവർത്തകനുമായ കോടിയേരിയുടെ വെങ്കല പ്രതിമയും വീട്ടിലൊരുക്കിയ കോടിയേരി മ്യൂസിയവും എ.കെ.ബാലൻ സന്ദർശിച്ചു.
വിനോദിനി ബാലകൃഷ്‌ണനുമായി സംസാരിച്ച ശേഷം കഴിഞ്ഞ ദിവസം അന്തരിച്ച ചൊക്ലിയിലെ പുതുക്കുടി പുഷ്പന്റെ വീട്ടിലുമെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു
Health Minister Veena George and CPM central committee member A. K. Balan also visited Kodiyeri and Pushpan's house