പാനൂർ:(www.panoornews.in) പാനൂർ ജെസിഐയുടെ നേതൃത്വത്തിൽ പ്രമുഖ ഗാന്ധിയൻ കെ.പി.എ റഹിം മാസ്റ്ററെ അനുസ്മരിച്ചു. സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് ഹൈസ്കൂൾ ഹയർ സെകന്റെറി വിദ്യാർത്ഥികൾക്കായി കെപിഎ റഹീം അനുസ്മരണ പ്രസംഗ മത്സരം നടത്തി.
റഹീം മാസ്റ്ററുടെ മകൾ ലൈലാ നാസർ ഉദ്ഘാടനം ചെയ്തു. ജേസിഐ പാനൂർ പ്രസിഡന്റ് രതീഷ് എം.സി.വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എംകെ ഹസ്ക്കർ മുഖ്യ പ്രഭാഷണം നടത്തി. പ്രഭാ ശ്രീജിത്ത് സ്വാഗതവും നിഖിലാ രതീഷ് നന്ദിയും പറഞ്ഞു.
ഡോ. എം.കെ മധുസൂധനൻ, അഡ്വ. നാസർ, നാഷാദ് കെ.വി, കനകരാജ്, ബോബി സഞ്ജീവ്, കെ.രാജീവൻ, കെ.അഷ്കർ, കെ.ടി ശ്രീധരൻ, ഇസ്മായിൽ ഹാജി, സത്യൻ മാസ്റ്റർ, ഗംഗാധരൻ, മെഹറൂഫ്, സുധാ കനകരാജ്, നിഷാ രാജീവ്, ഒ.ടി അബ്ദുള്ള, നിസാർ നടക്കൽ, കബീർ എന്നിവർ സംസാരിച്ചു.
മമ്പറം എച്ച്.എസ്.എസിലെ കെ.കെ ദേവനന്ദ ഒന്നാം സ്ഥാനവും, പാനൂർ പി ആർ എം എച്ച് എസ് എസിലെ സെഡ്. ആർ ദേവഹിത രണ്ടാം സ്ഥാനവും, മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിലെ മുഹമ്മദ് അമാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Panur JCI in memory of KPA Rahim Master; Speech competition conducted for students was impressive