നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു

നിയമസഭയിൽ അസാധാരണ രംഗങ്ങൾ, സ്പീക്കറുടെ ഡയസിൽ കയറിയും പ്രതിഷേധം ; സഭ ഇന്നത്തേക്ക് പിരിഞ്ഞു
Oct 7, 2024 11:32 AM | By Rajina Sandeep

 (www.panoornews.in)നിയമസഭയിൽ അത്യസാധാരണമായ നാടകീയ രംഗങ്ങൾ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ പോരാടിയതോടെ സമീപകാലത്തൊന്നും കാണാത്ത രീതിയിലുളള കലുഷിതാന്തരീക്ഷമാണ് സഭയിലുണ്ടായത്.

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു.

ഇതോടെ അടിയന്തര പ്രമേയ ചർച്ചയും ഇന്ന് നടക്കില്ല.  അതി രൂക്ഷ ഭാഷയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ ആരോപണങ്ങളുന്നയിച്ചത്. അഴിമതിക്കാരനെന്ന് മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിളിച്ചു. മുഖ്യമന്ത്രിക്ക് ചുറ്റും അവതാരങ്ങളാണ്.

ജനം എന്താണ് ചിന്തിക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് അറിയില്ല.  അഴിമതിക്കെതിരായ പിണറായിയുടെ പരാമർശം ചെകുത്താൻ വേദം ഓതും പോലെയാണെന്നും വിഡി സതീശൻ പറഞ്ഞു. പിന്നാലെ രൂക്ഷഭാഷയിൽ പിണറായിയും മറുപടി നൽകി. നിങ്ങൾക്ക് നിലവാരമില്ലെന്നും എന്നെ അഴിമതിക്കാരനാക്കാൻ നോക്കണ്ടെന്നും ജനം വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. സമൂഹത്തിന് മുന്നിൽ പിണറായി വിജയൻ ആരാണ് എന്നും സതീശൻ ആരാണ് എന്നും അറിയാം. പിണറായി വിജയൻ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും മുഖ്യമന്ത്രിയും മറുപടി നൽകി. പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി. സ്പീക്കറുടെ ഡയസിൽ ബാനർ കെട്ടി. ഡയസിൽ കയറി പ്രതിപക്ഷം പ്രതിഷേധിച്ചു.

മാത്യു കുഴൽനാടൻ അടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ച് മാറ്റേണ്ടി വന്നു. പിന്നാലെ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പിന്നിൽ അണിനിരന്നു.

പ്രതിഷേധം കടുത്തതോടെ ഭരണ നിരയും നടുത്തളത്തിൽ ഇറങ്ങി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നടക്കുന്നതിനിടെ സഭാ ടിവി കട്ട് ചെയ്തു.

വാക്ക്പോര് സഭാ ടിവി സെൻസർ ചെയ്തു. പ്രതിഷേധ ദൃശ്യങ്ങൾ ഒഴിവാക്കി. തുടർന്ന് സഭാ നടപടികൾ വേഗത്തിലാക്കി. സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

Unusual scenes in the assembly, protest by climbing on the speaker's desk; The congregation adjourned for today

Next TV

Related Stories
പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

Oct 7, 2024 02:53 PM

പൈൽസ് അസ്വസ്ത കൾക്ക് വിട : മസാമി പൈലോ വിറ്റ

വർഷങ്ങളായി പൈൽസ് രോഗികൾക്ക് ആശ്വാസം നൽകുന്ന പാർശ്വ ഫലങ്ങൾ ഇല്ലാത്ത മസാമി പൈലോ...

Read More >>
വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Oct 7, 2024 02:49 PM

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

വടകര സ്വദേശിയുടെ കാറിൽ നിന്ന് പണവും രേഖകളും കവർന്ന സംഭവം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ...

Read More >>
കെ പി എ റഹീം മാസ്റ്ററെ  അനുസ്മരിച്ച് പാനൂർ ജേസിഐ ; വിദ്യാർത്ഥികൾക്കായി നടത്തിയ  പ്രസംഗ മത്സരം ശ്രദ്ധേയമായി

Oct 7, 2024 02:08 PM

കെ പി എ റഹീം മാസ്റ്ററെ അനുസ്മരിച്ച് പാനൂർ ജേസിഐ ; വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി

പാനൂർ ജെസിഐയുടെ നേതൃത്വത്തിൽ പ്രമുഖ ഗാന്ധിയൻ കെ.പി.എ റഹിം മാസ്റ്ററെ അനുസ്മരിച്ചു. ...

Read More >>
കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

Oct 7, 2024 01:31 PM

കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് കേൾവി പരിമിതിയുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി...

Read More >>
കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്,  മൂന്ന് പേർ പിടിയിൽ

Oct 7, 2024 12:53 PM

കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്, മൂന്ന് പേർ പിടിയിൽ

കണ്ണൂരിൽ ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒൻപത് ലക്ഷം രൂപ കവർന്ന കേസ്, മൂന്ന് പേർ...

Read More >>
Top Stories










News Roundup