---
title: "അൻവറായാലും ദേവേന്ദ്രൻ്റെ അച്ഛൻ മുത്തു പട്ടരായാലും കൊള്ളരുതായ്മകൾക്കെതിരെ സിപിഎമ്മിന് ഒരു നയമേയുള്ളൂവെന്ന് വി.ശിവദാസൻ എം പി "
english_title: "V. Sivadasan MP said that CPM has only one policy against the bad guys, be it Anwar or Devendran's father Muthu Pattar; K. Jayarajan master again CPM Champat local secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/240761/v-sivadasan-mp-said-that-cpm-has-only-one-policy-against-the-bad-guys-be-it-anwar-or-devendrans-father-muthu-pattar-k-jayarajan-master-again-cpm-champat-local-secretary"
published_at: "2024-10-07T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670372162324d_Untitled-1_copy.jpg"
keywords: []
---

# അൻവറായാലും ദേവേന്ദ്രൻ്റെ അച്ഛൻ മുത്തു പട്ടരായാലും കൊള്ളരുതായ്മകൾക്കെതിരെ സിപിഎമ്മിന് ഒരു നയമേയുള്ളൂവെന്ന് വി.ശിവദാസൻ എം പി 

> **Lead Summary:** ** ** അൻവറായാലും, ദേവേന്ദ്രൻ്റെ അച്ഛൻ മുത്തു പട്ടരായാലും കൊള്ളരുതായ്മകൾക്കെതിരെ സിപിഎമ്മിന് ഒറ്റ നയമെ ഉള്ളൂവെന്ന് സി പി എം സംസ്ഥാന സമിതിയംഗം വി.ശിവദാസൻ എംപി. സി പി എം ചമ്പാട് ലോക്കൽ സമ്മേളനം ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഇ.കെ കുമാരൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

** ** അൻവറായാലും, ദേവേന്ദ്രൻ്റെ അച്ഛൻ മുത്തു പട്ടരായാലും കൊള്ളരുതായ്മകൾക്കെതിരെ സിപിഎമ്മിന് ഒറ്റ നയമെ ഉള്ളൂവെന്ന് സി പി എം സംസ്ഥാന സമിതിയംഗം വി.ശിവദാസൻ എംപി. സി പി എം ചമ്പാട് ലോക്കൽ സമ്മേളനം ചമ്പാട് കുന്നുമ്മൽ യു.പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ ഇ.കെ കുമാരൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ സ്വജനപക്ഷ പാതം കുറച്ചൊക്കെ വേണ്ടെ എന്നാണ് അൻവറിൻ്റെ ചോദ്യം. കൊള്ളരുതായ്മകളെ സംരക്ഷിക്കുന്ന നയമൊ, സമീപനമൊ സിപിഎമ്മിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. സിപിഎമ്മിൻ്റെയും, ഇടതുപക്ഷ പാർട്ടികളുടെയും ആ സമീപനം ദഹിക്കാത്തതു കൊണ്ടാണ് അൻവർ വലതുപക്ഷത്തിൻ്റെയും, വലതുപക്ഷ മാധ്യമങ്ങളുടെയും കോടാലി ആയി മാറിയതെന്നും വി.ശിവദാസൻ എം പി പറഞ്ഞു. സി.കെ അശോകൻ അധ്യക്ഷനായി. പി.മനോജ് രക്തസാക്ഷി പ്രമേയവും, കെ.ഇ മോഹനൻ മാസ്റ്റർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ഇ. അനിരുദ്ധൻ ശുചിത്വ പ്രതിജ്ഞയെടുത്തു. കെ.കെ വിനോദിനി, നസീർ ഇടവലത്ത്, വി.കെ അമൽറാം എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. കെ.രവീന്ദ്രൻ, കെ.പി ശശിധരൻ, കെ.ജയരാജൻ സമ്മേളനം നിയന്ത്രിച്ചു. കെ.കെ മണിലാൽ സ്വാഗതം പറഞ്ഞു.

മുതിർന്ന അംഗം ടി.ഹരിദാസ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പി.പ്രസന്ന സ്വാഗത ഗാനം ആലപിച്ചു. ചമ്പാട് ലോക്കൽ സെക്രട്ടറിയായി കെ. ജയരാജനെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/240761/v-sivadasan-mp-said-that-cpm-has-only-one-policy-against-the-bad-guys-be-it-anwar-or-devendrans-father-muthu-pattar-k-jayarajan-master-again-cpm-champat-local-secretary)