ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും പതറില്ല ; ചെങ്കൊടി ഇനിയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന് പി ജയരാജൻ

ചതി പ്രയോഗങ്ങളിലും  കടന്നാക്രമണങ്ങളിലും പതറില്ല ; ചെങ്കൊടി ഇനിയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന് പി ജയരാജൻ
Sep 27, 2024 10:43 AM | By Rajina Sandeep

(www.panoornews.in)  മുഖ്യമന്ത്രി പിണറായി വിജയെനെതിരെ വാർത്താ സമ്മേളനം നടത്തി ഗുരുതര ആരോപണങ്ങൾ നടത്തിയ പിവി അൻവർ എംഎൽഎക്കെതിരെ സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ.

അൻവർ എംഎൽഎ, സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ടുള്ള നിലപാടാണ് തുടർച്ചയായി കൈക്കൊള്ളുന്നതെന്ന് ജയരാജൻ പറഞ്ഞു.

ഇന്നത്തെ പത്രസമ്മേളനത്തോടെ അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് കൂടുതൽ പരിഹാസ്യനായിരിക്കുന്നുവെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇക്കാര്യത്തിൽ വലതുപക്ഷത്തിന്‍റെ ശൈലിയാണ് അൻവർ പിൻതുടരുന്നത്. അതുവഴി തന്നെ തെരഞ്ഞെടുത്ത ജനങ്ങളെയാണ് വഞ്ചിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. പരിഹാസ്യമായ വാദഗതികൾ അൻവർ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന്, തന്നെ പൊലീസ് പിൻതുടരുന്നു എന്നുള്ളതാണ്. സ്ഥിരം ഗൺമാനുള്ള താങ്കളെ പോലീസ് പിൻതുടരേണ്ട ആവശ്യകതയെന്താണ് ? പ്രമുഖ സ്വാതന്ത്ര്യസമര സേനാനി സ: കെ.പി.ആർ. ഗോപാലൻ എം.എൽ.എ. ആയിരിക്കുന്ന ഘട്ടത്തിൽ നടത്തിയ അപവാദ പ്രചരണങ്ങളെപ്പോലും അതിജീവിച്ച സി.പി.എമ്മിന് അൻവർ നടത്തുന്ന അപവാദ പ്രചരണങ്ങൾ നേരിടാൻ നല്ല ശേഷിയുണ്ടെന്നും മനസിലാക്കണം. മുഖ്യമന്ത്രി സഖാവ് പിണറായിയെ പിതൃതുല്യനായി കണ്ടിരുന്ന അൻവറിന്, താൻ കൈക്കൊണ്ട തെറ്റായ നിലപാട് തുറന്ന് കാണിച്ചപ്പോഴാണോ പുതിയ ബോധോദയമുണ്ടായത്. പാർട്ടി ശത്രുക്കളുടെ പാവയാകാൻ ആർക്കും കഴിയും. പാർട്ടിയെ തകർക്കാൻ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അൻവർ സ്വയം മാറിയിരിക്കുന്നത്. ഇപ്പോൾ തീയാകേണ്ടത് സിപിഐഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ മനുഷ്യരുമാണ്. പാർട്ടി ശത്രുക്കൾക്ക് അമ്മാനമാടാൻ വിട്ടുകൊടുക്കേണ്ട ഒന്നല്ല നമ്മുടെ പാർട്ടിയും നേതൃത്വവും. അത് നമ്മുടെ രക്തമാണ്; ജീവനാണ്. ആ ജീവനെ ചേർത്തുപിടിച്ച്, ധീര രക്തസാക്ഷികളുടെ ഹൃദയ രക്തത്തെ സാക്ഷി നിർത്തി, നമുക്ക് പ്രതിജ്ഞ ചെയ്യാം- ഒറ്റുകാരുടെയും ശത്രുക്കളുടെയും അപവാദ പ്രചാരണങ്ങളിലും ചതി പ്രയോഗങ്ങളിലും കടന്നാക്രമണങ്ങളിലും തെല്ലും പതറിപ്പോകാതെ ഈ ചെങ്കൊടി ഇനിയും ഉയർത്തിപ്പിടിച്ച് പോരാട്ടം തുടരുമെന്ന്- ജയരാജ

P Jayarajan will not be deterred by cheating and attacks

Next TV

Related Stories
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു ; ആശങ്ക

Nov 28, 2024 07:17 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു ; ആശങ്ക

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 25 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ...

Read More >>
ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം ശിൽപ്പശാല

Nov 28, 2024 06:37 PM

ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം ശിൽപ്പശാല

ശ്രദ്ധേയമായി ചൊക്ലി ഉപജില്ലാ സർഗോത്സവം...

Read More >>
കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ;  പിക്കപ്പ് ഡ്രൈവർക്ക്  ഗുരുതര പരിക്ക്

Nov 28, 2024 03:36 PM

കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു ; പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

കണ്ണൂർ പരിയാരത്ത് ടിപ്പറും മിനി പിക്കപ്പും കൂട്ടിയിടിച്ചു; അപകടത്തിൽ പിക്കപ്പ് ഡ്രൈവർക്ക് ഗുരുതര...

Read More >>
ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട ; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി  വി. ശിവന്‍കുട്ടി

Nov 28, 2024 03:30 PM

ക്ലാസ് മുറിയിൽ അധ്യാപകരുടെ ബോഡി ഷെയ്മിങ് വേണ്ട ; കുട്ടികളുടെ മുന്നിൽ ഫീസ് പിരിവ് പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

സ്‌കൂളില്‍വെച്ച് മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പരസ്യമായി ഫീസ് ചോദിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Read More >>
പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Nov 28, 2024 03:01 PM

പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പടയപ്പയ്ക്ക് മുന്നിൽ കുട്ടികളുമായെത്തിയ സ്കൂൾ ബസ്; ആന പാഞ്ഞടുത്തു, രക്ഷപ്പെട്ടത്...

Read More >>
ദോഹയിൽ നിന്ന് 'ഇവ' എത്തി ; വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ അരുമ മൃഗം

Nov 28, 2024 01:28 PM

ദോഹയിൽ നിന്ന് 'ഇവ' എത്തി ; വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ അരുമ മൃഗം

വിദേശത്ത് നിന്നും വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന ആദ്യ അരുമ മൃഗം...

Read More >>
Top Stories

News Roundup

GCC News