---
title: "പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം;  അമ്മയ്ക്കും മകനും പരിക്ക്"
english_title: "Car and scooty collide in Perampra Bypass; Mother and son injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238290/car-and-scooty-collide-in-perampra-bypass-mother-and-son-injured"
published_at: "2024-09-26T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f565bf8edd9_66f54b1e95632_perambra.jpg"
keywords: []
---

# പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം;  അമ്മയ്ക്കും മകനും പരിക്ക്

> **Lead Summary:** ** **പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടിയില്‍ ഉണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടുകൂടി ഇഎംഎസ് ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.

## Article Content

** **പേരാമ്പ്ര ബൈപ്പാസില്‍ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്‌കൂട്ടിയില്‍ ഉണ്ടായിരുന്ന അമ്മയ്ക്കും മകനും പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടുകൂടി ഇഎംഎസ് ഹോസ്പിറ്റല്‍ ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്.

പേരാമ്പ്ര ഇഎംഎസ് ഹോസ്പിറ്റലിലെ ജീവനക്കാരിയായ കായണ്ണ കുട്ടന്‍പൊയില്‍ മീത്തല്‍ പ്രസീത (41) മകന്‍ അമന്‍ ദേവ് (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പേരാമ്പ്ര സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ പെട്ടെന്ന് നിയന്ത്രണം നഷ്ടമായതിനെതുടര്‍ന്ന് ഹാന്‍ഡ് ബ്രേക്ക് ഇട്ടത് മൂലം എതിര്‍വശത്തേക്ക് തിരിഞ്ഞപ്പോള്‍ പേരാമ്പ്രക്ക് പോകുകയായിരുന്ന സ്‌കൂട്ടിയില്‍ ഇടിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രസീതയുടെ കൈക്കും അമന്‍ദേവിന്റെ കാലിനുമാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238290/car-and-scooty-collide-in-perampra-bypass-mother-and-son-injured)