കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍, എന്നാൽ ആ സൂര്യൻ കെട്ടുപോയി, പാർട്ടിയിൽ അടിമത്തം ; പിവിക്കെതിരെ യുദ്ധം കുറിച്ച് പിവി

കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍, എന്നാൽ ആ സൂര്യൻ കെട്ടുപോയി, പാർട്ടിയിൽ അടിമത്തം ; പിവിക്കെതിരെ യുദ്ധം കുറിച്ച് പിവി
Sep 26, 2024 07:13 PM | By Rajina Sandeep

(www.panoornews.in)  മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി എന്നും മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി എന്നും അന്‍വര്‍ വിമര്‍ശിച്ചു.

പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തുന്നു. അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.

എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. പി ശശി കാട്ടുക്കള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍.

എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രതികരണ രീതിയെ തന്നെ പരിഹസിച്ച് കൊണ്ടായിരുന്നു എന്നും അൻവർ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റായിപ്പോയി. തന്നെ കള്ളകടത്തകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ലെന്ന് അൻവർ കുറ്റപ്പെടുത്തി.

Pinarayi Vijayan was the burning sun, but that sun has faded, slavery in the party; PV about war against PV

Next TV

Related Stories
ൻ്റെ പൊന്നോ..! ;  വീണ്ടും ചരിത്രം കുറിച്ച് സ്വർണ വില

Sep 27, 2024 02:52 PM

ൻ്റെ പൊന്നോ..! ; വീണ്ടും ചരിത്രം കുറിച്ച് സ്വർണ വില

വീണ്ടും ചരിത്രം കുറിച്ച് സ്വർണ വില...

Read More >>
കണ്ടാലറിയിക്കണം ; സിനിമാതാരം സിദ്ദിഖിനെ തേടി പത്രങ്ങളിലും നോട്ടീസ്

Sep 27, 2024 02:40 PM

കണ്ടാലറിയിക്കണം ; സിനിമാതാരം സിദ്ദിഖിനെ തേടി പത്രങ്ങളിലും നോട്ടീസ്

സിനിമാതാരം സിദ്ദിഖിനെ തേടി പത്രങ്ങളിലും...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 27, 2024 01:25 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച നിലയിൽ

Sep 27, 2024 12:40 PM

പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച നിലയിൽ

പല്ല് തേയ്ക്കാനായി മുറ്റത്തേക്ക് ഇറങ്ങിയ ഗൃഹനാഥൻ കിണറിനുള്ളിൽ മരിച്ച...

Read More >>
ചമ്പാട്  ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച പലഹാര മേള കൗതുകമായി.

Sep 27, 2024 12:13 PM

ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച പലഹാര മേള കൗതുകമായി.

മൂന്നാം ക്ലാസ്സ് വിദ്യാർത്ഥികൾ പലഹാരക്കൊതിയന്മാർ എന്ന പാഠഭാഗവുമായിബന്ധപ്പെടുത്തിയാണ് പലഹാര മേള...

Read More >>
Top Stories

News Roundup