(www.panoornews.in) കഴിഞ്ഞ ദിവസങ്ങളിൽ പയ്യോളി കീഴൂർ തച്ചൻകുന്നിലെ വീടിൻ്റെ വരാന്തയിലും മുറ്റത്തും വഴിയിലുമെല്ലാം രക്തത്തുള്ളികൾ കണ്ടെത്തിയത് പ്രദേശവാസികൾക്കിടയിൽ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
വീട്ടുകാർ ഇക്കാര്യം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പയ്യോളി പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇതിൽ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് കൊയിലാണ്ടി പറഞ്ഞത്. വീട്ടിൽ നിന്നും കണ്ടെത്തിയത് മനുഷ്യരക്തമല്ല. തെരുവുനായയോ മറ്റോ അടിപിടികൂടിയപ്പോൾ രക്തംചിന്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഈ സംഭവത്തിന് പിന്നാലെ മറ്റുചില ഇടങ്ങളിലും ഇത്തരത്തിൽ രക്തം കണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയകൾ വഴി പ്രചരണം നടക്കുന്നുണ്ട്. മൂടാടി പതിനൊന്നോളം വീടുകളിൽ രക്തത്തുള്ളികൾ കണ്ടെന്ന തരത്തിലാണ് പ്രചരണം. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് വ്യക്തമാക്കി.
Blood drops all over the house verandah, yard and road, scared locals; Finally the police allayed the concern