ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാനുള്ള നീക്കം വിവാദമാകുന്നു ; വാരിയെല്ലുകൾക്ക് പരിക്കേറ്റ വിദ്യാർത്ഥി ഇപ്പോഴും വിശ്രമത്തിൽ

ചമ്പാട്  ചോതാവൂർ  ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ മർദ്ദിച്ച  വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാനുള്ള നീക്കം വിവാദമാകുന്നു ; വാരിയെല്ലുകൾക്ക് പരിക്കേറ്റ  വിദ്യാർത്ഥി ഇപ്പോഴും വിശ്രമത്തിൽ
Sep 25, 2024 10:04 PM | By Rajina Sandeep

ചമ്പാട്:(www.panoornews.in)  ആഴ്ചകൾക്ക് മുമ്പെയാണ് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചത്.

പന്ന്യന്നൂർ മുതുവാടത്ത് ഹംദയിൽ നാസർ - ബുഷ്റ ദമ്പതികളുടെ മകൻ മുഹമ്മദ് റൈഹാനാണ് ക്രൂരമായ മർദ്ദനമേറ്റത്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സ തേടിയ റൈഹാൻ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ പോയി വരികയായിരുന്ന റൈഹാനെ പ്ലസ്ടു വിദ്യാർത്ഥികൾ സ്കൂളിന് പുറത്തു വച്ച് സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്നു. സസ്പെൻഷൻ റദ്ദാക്കി വിദ്യാർത്ഥികളെ നാളെ സ്കൂളിലേക്ക് തിരിച്ചെടുക്കുമെന്ന് റൈഹാൻ്റെ മാതാവിനെ പ്രധാനധ്യാപിക അറിയിച്ചതോടെയാണ് പ്രതിഷേധമുയർന്നത്.

വിദ്യാർത്ഥികളെ തിരിച്ചെടുക്കുന്നതിൽ പ്രശ്നമില്ലെന്നും, എന്നാൽ ഇനിയൊരു സംഘർഷമുണ്ടാകാതിരിക്കാൻ പിടിഎ മുൻകൈയെടുത്ത് ബോധവത്ക്കരണമൊന്നും നടത്താത്തതിലാണ് പ്രശ്നമെന്നും, ഇനിയൊരു സംഘർഷമുണ്ടാകില്ലെന്ന് എങ്ങിനെ ഉറപ്പ് പറയാനാകുമെന്നും പരിസരവാസികളായ കെ.സി ബാബുവും, കെ.ടി ഉസ്മാനും, ചോദിച്ചു.

റൈഹാൻ്റെ പരാതിയിൽ 12 വിദ്യാർത്ഥികൾക്കെതിരെ പാനൂർ പൊലീസ് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.

The move to withdraw the suspension of the students who beat up the Plus One student of Champat Chotavoor Higher Secondary School is controversial; The student is still resting with a rib injury

Next TV

Related Stories
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനക്ക് പണി ഉപകരണങ്ങൾ നൽകി.

Sep 25, 2024 08:03 PM

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനക്ക് പണി ഉപകരണങ്ങൾ നൽകി.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനക്ക് പണി ഉപകരണങ്ങൾ...

Read More >>
ശബരിമലയിലെ കള്ളൻ പിടിയിൽ

Sep 25, 2024 07:53 PM

ശബരിമലയിലെ കള്ളൻ പിടിയിൽ

ശബരിമലയിലെ കള്ളൻ...

Read More >>
തിളച്ച പാൽ ദേഹത്തേക്ക്  മറിഞ്ഞ് പൊള്ളലേറ്റു, ഒരു വയസുകാരൻ മരിച്ചു

Sep 25, 2024 06:44 PM

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് പൊള്ളലേറ്റു, ഒരു വയസുകാരൻ മരിച്ചു

തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് പൊള്ളലേറ്റു, ഒരു വയസുകാരൻ...

Read More >>
അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി ; ഡിഎൻഎ പരിശോധനക്ക് അയക്കും

Sep 25, 2024 06:33 PM

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി ; ഡിഎൻഎ പരിശോധനക്ക് അയക്കും

അർജ്ജുൻ്റെ ലോറിയിൽ നിന്ന് മൃതദേഹഭാഗം പുറത്തെടുത്തു, ബോട്ടിലേക്ക് മാറ്റി ; ഡിഎൻഎ പരിശോധനക്ക് അയക്കും...

Read More >>
പാനൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം ; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തി

Sep 25, 2024 05:01 PM

പാനൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം ; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തി

പാനൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം ; മർദ്ദനം ഓട്ടോ തടഞ്ഞു...

Read More >>
Top Stories

News from Regional Network