---
title: "പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനക്ക് പണി ഉപകരണങ്ങൾ നൽകി."
english_title: "Under the leadership of Pannyannoor Grama Panchayat, Haritakarma Sena was given work equipment."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238047/under-the-leadership-of-pannyannoor-grama-panchayat-haritakarma-sena-was-given-work-equipment"
published_at: "2024-09-25T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f41fe02ad1e_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനക്ക് പണി ഉപകരണങ്ങൾ നൽകി.

> **Lead Summary:** പന്ന്യന്നൂർ:** ** പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനക്ക് പണി ഉപകരണങ്ങൾ നൽകി. ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം സുനിൽ കുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി.സി.കെ അശോകൻ അധ്യക്ഷനായി. വി ഇ ഒ ജലാൽ ഇബ്രാഹിം സ്വാഗതം പറഞ്ഞു.

## Article Content

പന്ന്യന്നൂർ:** ** പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകർമസേനക്ക് പണി ഉപകരണങ്ങൾ നൽകി. ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം സുനിൽ കുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി.സി.കെ അശോകൻ അധ്യക്ഷനായി. വി ഇ ഒ ജലാൽ ഇബ്രാഹിം സ്വാഗതം പറഞ്ഞു.

ശുചിത്വ മിഷൻ ആർ പി - എ. ആനന്ദ്, ഹരിത കേരളം മിഷൻ ആർപി - പി പി രജുല, പഞ്ചായത്ത് സെക്രട്ടറി വി.എം ഷീജ അസിസ്റ്റൻഡ് സെക്രട്ടറി എസ്. ശ്രീജ തുടങ്ങിയവർ സംസാരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കാൻ ട്രോളിയും, പരിസരശുചിത്വത്തിനായി ഗ്രാസ് കട്ടറുമാണ് നൽകിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238047/under-the-leadership-of-pannyannoor-grama-panchayat-haritakarma-sena-was-given-work-equipment)