(www.panoornews.in)ജയിപ്പിച്ച നാടിനെയും, നാട്ടുകാരെയും മറന്നുള്ള പ്രവർത്തനം തൻ്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്ന് ഷാഫി പറമ്പിൽ എംപി. ജനസമ്പർക്ക യാത്രക്ക് മീത്തലെ ചമ്പാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം നോക്കില്ല.
രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും സഹകരിപ്പിക്കും. ഹൃദയങ്ങളെ അകറ്റാനല്ല, അടുപ്പിക്കുവാനാണ് ശ്രമിക്കുകയാണ് ചെയ്യുകയെന്നും, തലശേരിയിലും ക്യാമ്പ് ഓഫീസ് ഉടൻ ആരംഭിക്കുമെന്നും ഷാഫി പറഞ്ഞു. പി.കെ ഹനീഫ അധ്യക്ഷനായി. ഡിസിസി ജന.സെക്രട്ടറിമാരായ കെ.പി സാജു, മുഹമ്മദ് ബ്ലാത്തൂർ, അഡ്വ.ഷുഹൈബ് തങ്ങൾ എന്നിവർ സംസാരിച്ചു.ടി.പി പ്രേമനാഥൻ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.കെ.എ ലത്തീഫ്, അഡ്വ.സജീവ് മാറോളി, എം പി അരവിന്ദാക്ഷൻ, വി.സി പ്രസാദ്, ബഷീർ ചെറിയാണ്ടി, കെ.ശശിധരൻ, നിങ്കിലേരി മുസ്തഫ, കാവിൽ മഹമൂദ്, കെ.പി ഭാർഗവൻ, പവിത്രൻ കുന്നോത്ത്, ജാഫർ ചമ്പാട്, കെ.വി റൈസൽ, പി.പി റഫ്നാസ് തുടങ്ങിയവർ നേതൃത്വം നൽകി.
തകർന്ന് തരിപ്പണമായ മീത്തലെ ചമ്പാട് - മനയത്ത് വയൽ റോഡ് ടാർ ചെയ്യണമെന്ന നിവേദനം റഹിം ചമ്പാട് എംപിക്ക് നൽകി. രാവിലെ കൂളി ബസാറിൽ നിന്നാരംഭിച്ച ജനസമ്പർക്ക യാത്ര വൈകീട്ട് ചൊക്ലിയിൽ സമാപിച്ചു.
Shafi Parampil MP will not look at politics in development matters; A warm welcome to Champa on the public relations trip