(www.panoornews.in) പുതുച്ചേരി സംസ്ഥാനവ്യാപകമായി ഇണ്ടി സഖ്യം ഇന്ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മാഹി മണ്ഡലം കമ്മിറ്റി ആരോപിച്ചു.
വർദ്ധിപ്പിച്ച വൈദ്യുതി നിരക്കിന് സമാനമായ തുക പുതുച്ചേരി സർക്കാർ സബ്സിഡിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് വൈദ്യുതി നിരക്ക് വർദ്ധന സാധാരണ ജനങ്ങളെ ബാധിക്കുന്നില്ല.
കർഷകർക്ക് സൗജന്യമായി വൈദ്യുതി നൽകുന്നുമുണ്ട്. ഇതൊക്കെ മറച്ചുവച്ചുകൊണ്ട് വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ എന്ന പേരിൽ നടത്തുന്ന ഹർത്താൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഇണ്ടി സഖ്യം ഭരിക്കുന്ന തമിഴ്നാടിനെക്കാൾ വൈദ്യുതി നിരക്ക് കുറവാണ് പുതുച്ചേരിയിൽ, അതുപോലെ കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്ന കേരളത്തിലെ നിരക്കിനേക്കാൾ കുറവാണ് മാഹിയിൽ. വാസ്തവം ഇതായിരിക്കെ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും നടത്തുന്നത് എന്ന് പള്ളൂർ മാരാർജി മന്ദിരത്തിൽ ചേർന്ന ഭാരതീയ ജനതാ പാർട്ടി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും എംഎൽഎമാർ ഉണ്ടായിരുന്നപ്പോൾ ഒന്നും ജനക്ഷേമകരമായ യാതൊരു പ്രവർത്തനവും നടന്നിട്ടില്ല എന്നും .
നിരവധി ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൻഡിഎ സർക്കാരിനെതിരെ ജനശ്രദ്ധ തിരിച്ചുവിടാനാണ് അവാസ്തവമായ കാര്യങ്ങൾ പറഞ്ഞുകൊണ്ട് കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും ചേർന്ന് ഹർത്താൽ ആഹ്വാനം ചെയ്തിട്ടുള്ളത് ഇത് തിരിച്ചഞ് ജനങ്ങൾ ഹർത്താൽ ആഹ്വാനം തള്ളിക്കളയണമെന്നും ഭാരതീയ ജനത പാർട്ടി മാഹി ഘടകം അഭ്യർത്ഥിച്ചു.
മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. പി .കെ. പ്രഭീഷ് കുമാർ, മഗനീഷ് മഠത്തിൽ,ഹരീന്ദ്രൻ പ നത്തറ തുടങ്ങിയവർ സംസാരിച്ചു.
Mahi Mandal Committee of the BJP called the hartal a betrayal of the people