മട്ടന്നൂർ:(www.panoornews.in) മട്ടന്നൂർ നഗരത്തിലൂടെ വിമാനത്താവളത്തിലേക്ക് കാലത്ത് 11.20 ഓടെ മട്ടന്നൂർ, ചാല, കണ്ണൂർ തുടങ്ങി സമീപ പ്രദേശങ്ങളിൽ നിന്നുള്ള അഗ്നി ശമന വാഹനങ്ങളും, ആംബുലൻസുകളും ചീറിപ്പാഞ്ഞു.
ഉൽക്കണ്ഠാകുലരായ ജനത്തിനു കിട്ടിയ വിവരം വിമാനത്തിനു തീപിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു എന്നതായിരുന്നു. തുടർന്ന് നാട്ടുകാരും വിമാനത്താ വളത്തിലേക്കോടി. 11.10 ഓടെ 'തീ പിടിച്ച' ആൽഫ എ.ടി.ആർ വിമാനം റൺവേ റ്റു ഫൈവിലാണ് ഇടിച്ചിറക്കിയത്. വിമാനത്തിൽ 47 പേരായിരുന്നു ഉണ്ടായിരുന്നത്. വിമാനത്തിലെ 2 ക്ലാബിൻ ക്രൂകൾ ക്കും 43 യാത്രികർക്കുമാണ് പൊള്ളലും പരിക്കുമേറ്റത്. 10 പേർക്ക് സാരമായി പൊള്ളലേറ്റു. അപകടത്തിൽ രണ്ടുപേർ 'മരണ'പ്പെടുകയും ചെയ്തു. കണ്ണൂർ രാജ്യാന്തര വിമാന ത്താവളത്തിൽ നടത്തിയ മോക്ഡ്രിൽ ജീവന ക്കാരേയും, നാട്ടുകാരേയുംക്ഷരാർത്ഥത്തിൽ ഭയചകിതരാ ക്കി.
വിമാനത്താവളത്തിൽ അടിയന്തിര ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടിയുടെ മാതൃകാ രക്ഷാപ്രവർത്തനമാണ് ഇതെന്നറിയാതെയാണ് നാട്ടുകാരും ജീവനക്കാരും ഭയചകിതരായത്.
മാതൃകാ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണെന്നറിഞ്ഞതോടെ ചിലർ ആശ്വാസം കൊണ്ടു. എന്നാൽ മറ്റുചിലരാകട്ടെതെറ്റിദ്ധരിപ്പിച്ചതിനു രോഷം കൊള്ളുകയും ചെയ്തു.
ഉന്നത ഉദ്യോഗസ്ഥർക്കു മാത്രമായിരുന്നു മോക്ഡ്രിൽ വിവരം അറിയാമായിരുന്നത്. അതുകൊണ്ടുതന്നെ സർവ്വരും രക്ഷാപ്ര വർത്തനത്തിൽ സജീവമായി.
The plane caught fire crashed in Mattanur; 'Mockdrill' scared employees and general community