മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ വാക്ക് തർക്കം ; കല്ലാച്ചിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.

മയക്ക് മരുന്ന് ഉപയോഗിക്കുന്നതിനിടെ വാക്ക് തർക്കം ; കല്ലാച്ചിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.
Sep 19, 2024 12:10 PM | By Rajina Sandeep

നാദാപുരം (www.panoornews.in) മയക്ക് മരുന്ന് ഉപയോഗത്തിനിടെ ഉണ്ടായ വാക്ക് തർക്കം കല്ലാച്ചിയിൽ കൂട്ടത്തല്ല്.

ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്. കല്ലാച്ചി വാണിയൂർ റോഡിൽ രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം വിദ്യാർത്ഥികൾ തമ്മിൽ തല്ല് നടന്നത്.

വാണിയൂർ റോഡിൽ ആൾ താമസമില്ലാത്ത കാട് മൂടിക്കിടക്കുന്ന പറമ്പിലെ വീട്ടിൽ നിന്ന് കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് സംഘർഷത്തിൽ ആദ്യം ഇടപെട്ടത്. 18 കാരനെ ആറോളം പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു . പ്രദേശവാസികൾഇടപെട്ടെങ്കിലും സംഘം അക്രമം തുടർന്നു. മർദ്ദനമേറ്റ വേദനയിൽ അലറിക്കരയുന്നതിനിടയിലും അക്രമം തുടർന്നു. നാട്ടുകാർ എത്തിയതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മറ്റുള്ളവരെ തടഞ്ഞ് വെച്ച് ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഇടപാടാണെന്ന് വ്യക്തമായത്. നാദാപുരം, നീലേച്ച് കുന്ന്, വളയം, കല്ലാച്ചി, മൊകേരി,കക്കംവെള്ളി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ ലഹരി ഉപയോഗിക്കാൻ ഒരുമിച്ച് കൂടിയതാണെന്നും ഇതിനിടയിൽ വാക്കുതർക്കം ഉണ്ടാവുകയും കല്ലാച്ചി സ്വദേശിയെ മർദ്ദിക്കുകയായിരുന്നെന്നും വെളിവായത്.

ഇതേസമയം മോട്ടോർ ബൈക്കുകളിൽ വിദ്യാർത്ഥികൾ ഇവിടെ എത്തിയെങ്കിലും പോലീസിനെയും നാട്ടുകാരെയും കണ്ട് മടങ്ങി പോവുകയായിരുന്നു.

സംഘർഷം നടക്കുന്നതറിഞ്ഞ് പോലീസും സ്ഥലത്ത് എത്തി. മേഖലയിൽ നേരത്തെയും ഈ വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ച് അക്രമ പ്രവർത്തനം നടത്തിയ സംഘമാണെന്ന് പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥികൾ ഉൾപ്പെട്ടതിനാൽ രക്ഷിതാക്കളെ വിളിച്ച് വരുത്തി നിരവധി തവണ താക്കീത് നൽകിവിട്ടയച്ചവരാണെന്നാണ് പോലീസ് മറുപടി.

ഇതിനിടെ സംഘർഷത്തിൽ പരിക്കേറ്റ കല്ലാച്ചി സ്വദേശി പോലിസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും നാദാപുരം എസ് എച്ച് ഒ എം.എസ്.സാജൻ അറിയിച്ചു.

Verbal argument while using drugs; Students clash in Kalachi.

Next TV

Related Stories
പതിനൊന്നു വയസുകാരിയെ  പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസ് ;  പ്രതിക്ക് 8 വർഷം തടവും, എഴുപത്തിയഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

Nov 29, 2024 01:24 PM

പതിനൊന്നു വയസുകാരിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസ് ; പ്രതിക്ക് 8 വർഷം തടവും, എഴുപത്തിയഞ്ചായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.

022 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീടിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയും,...

Read More >>
കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും കാണാതായ 26 കാരിയുടെ  മൃതദേഹം പുഴയിൽ കണ്ടെത്തി

Nov 29, 2024 12:04 PM

കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും കാണാതായ 26 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

കോഴിക്കോട് മേപ്പയ്യൂരിൽ നിന്നും കാണാതായ 26 കാരിയുടെ മൃതദേഹം പുഴയിൽ ...

Read More >>
മാമൻ വാസു, കെ.വി ദാമോധരൻ ദിനാചരണം ഡിസംബർ 2 മുതൽ 12 വരെ  ചൊക്ലിയിൽ ; വിവിധ മത്സരങ്ങൾ നടത്തും

Nov 29, 2024 11:46 AM

മാമൻ വാസു, കെ.വി ദാമോധരൻ ദിനാചരണം ഡിസംബർ 2 മുതൽ 12 വരെ ചൊക്ലിയിൽ ; വിവിധ മത്സരങ്ങൾ നടത്തും

മാമൻ വാസു, കെ.വി ദാമോധരൻ ദിനാചരണം ഡിസംബർ 2 മുതൽ 12 വരെ ...

Read More >>
കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക് തുടരുന്നു.

Nov 29, 2024 10:39 AM

കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക് തുടരുന്നു.

കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക്...

Read More >>
വാക്കുപാലിച്ച് മുഖ്യമന്ത്രി ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക്   റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം

Nov 29, 2024 10:16 AM

വാക്കുപാലിച്ച് മുഖ്യമന്ത്രി ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി...

Read More >>
Top Stories