അരിയിൽ ഷുക്കൂർ വധക്കേസ് ; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

അരിയിൽ ഷുക്കൂർ വധക്കേസ് ; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി,  വിടുതൽ ഹർജി തള്ളി
Sep 19, 2024 12:52 PM | By Rajina Sandeep

(www.panoornews.in)  അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി.

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്.

കൊലപാതകത്തിനായി ഗൂഢാലോചന നടന്നത് തെളിയിക്കുന്നതിനുള്ള സാക്ഷി മൊഴികൾ ഉണ്ടെന്നും ജയരാജന്റെയും, ടി വി രാജേഷിൻ്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും, സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും ഷുക്കൂറിന്റെ മാതാവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

മുസ്ലീംലീഗ് വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടത്.

സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം.

തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു.

Ariyil Shukur murder case; P Jayarajan and TV Rajesh hit back, release plea rejected

Next TV

Related Stories
കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക് തുടരുന്നു.

Nov 29, 2024 10:39 AM

കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക് തുടരുന്നു.

കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ രണ്ടാം ദിനവും ബസ് പണിമുടക്ക്...

Read More >>
വാക്കുപാലിച്ച് മുഖ്യമന്ത്രി ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക്   റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം

Nov 29, 2024 10:16 AM

വാക്കുപാലിച്ച് മുഖ്യമന്ത്രി ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി നിയമനം

വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക്കായി...

Read More >>
കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന്  കടന്നുപിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ ; ഭയന്നോടിയ പെൺകുട്ടിക്ക് വീണ് പരിക്ക്

Nov 29, 2024 08:09 AM

കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ ; ഭയന്നോടിയ പെൺകുട്ടിക്ക് വീണ് പരിക്ക്

കോഴിക്കോട് പെൺകുട്ടിയെ പിന്തുടർന്ന് കടന്നുപിടിച്ച ബീഹാർ സ്വദേശി അറസ്റ്റിൽ...

Read More >>
കുടുംബ വഴക്കിനെ തുടർന്ന്  ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

Nov 28, 2024 10:39 PM

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി ; ഇരുവർക്കും ദാരുണാന്ത്യം.

കുടുംബ വഴക്കിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ...

Read More >>
പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

Nov 28, 2024 09:52 PM

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന് ക്ഷേത്രം ; വിൽക്കുന്നവർക്ക് നോട്ടീസ്

പറശ്ശിനിക്കടവ് മുത്തപ്പന്റേതെന്ന പേരില്‍ വില്‍ക്കപ്പെടുന്ന അരവണ വ്യാജമെന്ന്...

Read More >>
Top Stories

GCC News