പാനൂർ :(www.panoornews.in) ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം അവസാന ഘട്ടത്തിൽ.
നിങ്ങളുടെ ലക്ഷ്യം പഠനം കഴിഞ്ഞ ഉടൻ ഒരു തൊഴിലാണ് എങ്കിൽ വരൂ പാനൂർ നവോദയ വിദ്യാലയത്തിന് സമീപമുള്ള ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിലേക്ക്.
കോഴ്സ് പൂർത്തിയാക്കിയ തങ്ങളിൽ പലർക്കും വേഗം തന്നെ തൊഴിൽ ലഭിച്ചതിൻ്റെ ആത്മ വിശ്വാസത്തിലാണ് പൂർവ്വ വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്യുന്നത്. ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സ് കോളേജിലെ മികവിൻ്റെ കേന്ദ്രമാക്കുന്നു. എയർ ലൈൻസ്, പഞ്ച നക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർ, എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്. ട്രാവൽ & ടൂറിസം കോഴ്സിന് ഏതാനും സീറ്റുകൾ മാത്രമാണ് ഇപ്പോൾ ഒഴിവുള്ളത്
. +2 ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, സയൻസ് ഏത് വിഷയക്കാർക്കും ഈ കോഴ്സിന് ചേരാം .ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സിൽ നിരവധി റാങ്കുകൾ മഹാത്മയിലെ വിദ്യാർത്ഥികൾ ഇതിനകം നേടിയിട്ടുണ്ട്. ഒപ്പം മറ്റ് ഡിഗ്രി ക്ലാസുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു
.കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ബി എസ് സി കമ്പ്യൂട്ടർ സയൻസിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനം മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിനാണെന്ന കാര്യം അഭിമാനത്തോടെ അറിയിക്കട്ടെ.
കോഴ്സുകൾ താഴെ പറയുന്നവയാണ് ബി കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബി എസ് സി കമ്പ്യൂട്ടർ സയൻസ് ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം മാനേജ്മെന്റ് കൂടാതെ മികച്ച അധ്യാപനം സംസ്ഥാന അവാർഡ് നേടിയ മികച്ച എൻഎസ്എസ് യൂണിറ്റ് മികച്ച ലൈബ്രറി സംവിധാനം എന്നിവയും കോളേജിൻ്റെ നേട്ടങ്ങളിൽ ചിലതാണ്.
ഒപ്പം പാത്തിപ്പാലത്തു നിന്നും കോളേജ് ബസ് സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ ക്കും അഡ്മിഷനും ബന്ധപ്പെടുക. 9995121102, 9747533306, 8590415818
പരസ്യം
Got a job;Career Oriented Degree Courses at Mahatma Gandhi Arts & Science College, Chendiad