പാനൂർ:(www.panoornews.in) ദുരന്തത്തിൽ പെട്ടുഴലുന്ന വയനാടിന് സാന്ത്വനമേകാൻ പാനൂരിലെ ബസ് കൂട്ടായ്മ നടത്തുന്ന സൗജന്യ ബസ് യാത്രക്ക് തുടക്കമായി. ബസ് ഉടമകളും , ജീവനക്കാരുമടങ്ങുന്ന ബസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 50 ബസുകളാണ് വേറിട്ട മാതൃകാ യാത്ര നടത്തുന്നത്.
പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ സൗജന്യ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സി.കെ റോജിൻ അധ്യക്ഷനായി. നഗരസഭാംഗം കെ.കെ. സുധീർ കുമാർ അധ്യക്ഷനായി.
വി.വിപിൻ സ്വാഗതം പറഞ്ഞു. ബസ് ഉടമകളും, തൊഴിലാളികളും സംയുക്തമായാണ് ഇത്തരമൊരു സാന്ത്വന യാത്ര നടത്തുന്നത്.
കഴിഞ്ഞ പ്രളയകാലത്തും ബസ് കൂട്ടായ്മ സൗജന്യ സർവീസ് നടത്തിയിരുന്നു. സൗജന്യ യാത്രയിലൂടെ ലഭിക്കുന്ന പണം രാത്രി തന്നെ എണ്ണി തിട്ടപ്പെടുത്തി ചൊവ്വാഴ്ച രാവിലെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്ന് ബസ് കൂട്ടായ്മ ഭാരവാഹിയായ കെ.ബിജു പറഞ്ഞു.
50 buses with consolation journey for Wayanad in Panur;Panur Municipality Chairman V. Nasser flagged off the master.