Jul 25, 2024 05:18 PM

കരിയാട് അംഗനവാടിക്ക് മീതെ പൊട്ടിവീണ് കൂറ്റൻ തേക്ക്പിഞ്ചു കുട്ടികളും, ജീവനക്കാരും, രക്ഷപ്പെട്ടത് തലനാരിഴക്ക്.

വ്യാഴാഴ്ച രാവിലെ 11.30 ഓടെ വീശിയടിച്ച കാറ്റിലാണ് കരിയാട് 26 ആം വാർഡിൽ മൈനാടത്ത് അംഗൻ വാടിക്ക് മുകളിൽ കൂറ്റൻ തേക്ക് പൊട്ടിവീണത്.

അപകടം നടക്കുമ്പോൾ 15 ഓളം കുട്ടികളും, അധ്യാപിക ഷൈലജ, ഹെൽപ്പർ ഉഷ എന്നിവർ അംഗൻവാടിയിലുണ്ടായിരുന്നു.

ഇവർ നിലവിളിച്ച് റോഡിലേക്കോടിയതിനാൽ വൻ അപകടമൊഴിവായി. മേൽക്കൂര തകർന്ന് ഓടുകൾ ക്ലാസ് മുറിയിൽ വീണിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുട്ടികളെ സുരക്ഷിതരായി സമീപത്തെ വീടുകളിലേക്ക് മാറ്റി.

വിവരമറിഞ്ഞ് രക്ഷിതാക്കളും അംഗൻവാടിയിലേക്ക് നിലവിളിച്ചോടിയെത്തി. തേക്ക് മരം ഇലക്ട്രിക്ക് ലൈനിൽ തട്ടിനിന്നതു കൊണ്ട് മാത്രമാണ് വൻ ദുരന്തമൊഴിവായതെന്ന് കൗൺസിലർ എ എം രാജേഷ് മാസ്റ്റർ പറഞ്ഞു.

തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കി. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് പുതിയ കെട്ടിടത്തിനായി 23 ലക്ഷം രൂപ കെ.പി മോഹനൻ എം എൽ എ വകയിരുത്തിയിട്ടുണ്ട്. സ്ഥലത്തിൻ്റെ രജിസ്ട്രേഷൻ അടക്കം പൂർത്തിയായി പണി ആരംഭിക്കാനിരിക്കെയാണ് അപകടമുണ്ടായത്.

A huge teak tree fell on the Kariyad Anganwadi; Toddlers, staff, escaped with headshots, screaming parents

Next TV

Top Stories










News Roundup