കടവത്തൂർ:(www.panoornews.in) പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന കടവത്തൂർ തെണ്ട പറമ്പിലെ കെ.പി. ചാത്തുക്കുട്ടി മാസ്റ്ററുടെ പതിനഞ്ചാം ചരമവാർഷികം ആചരിച്ചു.



സ്മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും നാട്ടുകാരും പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനവും നടന്നു. ആർ.ജെ.ഡി. മുൻ സംസ്ഥാന സിക്രട്ടറി കെ.പി. ചന്ദ്രൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ.ബി. തിലകൻ മാസ്റ്റർ അധ്യക്ഷനായി.
എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ് യു.എസ്.എസ്. ജേതാക്കളെ ചടങ്ങിൽ ആദരിച്ചു. പി പി.പവിത്രൻ സ്വാഗതം പറഞ്ഞു. രവീന്ദ്രൻ കുന്നോത്ത്, ഒ.പി. ഷീജ, എൻ. ധനഞ്ജയൻ കരുവാങ്കണ്ടി ബാലൻ വി.പി.ചാത്തുമാസ്റ്റർ, ചീളിൽ ശോഭ, കെ.കെ. ദാമു ,നാണു ആന പാറക്കൽ ,കെ.പി. റിനിൽ സി.എച്ച്. അബൂബക്കർ, ഹരീഷ് കടവത്തൂർ, എന്നിവർ സംസാരിച്ചു കല്ലിൽ സജീവൻ വി.പി. ആഷിൻ, വി.പി. ഭാസ്കരൻ, പി. നാണു അനന്ത കൃഷ്ണൻ ടി.കെ. കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി
Kadavathur in memory of KP Chathukutty Master
