---
title: "സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് പോലും ജീവിക്കാനാകാത്ത സാഹചര്യമാണെന്ന് ശ്രീജാ മഠത്തിൽ ; മഹിളാ കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി ബോധവത്ക്കരണ ക്ലാസ് നടത്തി"
english_title: "In Sreeja Math, it is not even possible for government employees to live in the state;Mahila Congress Panur block committee conducted awareness class"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/218189/in-sreeja-math-it-is-not-even-possible-for-government-employees-to-live-in-the-statemahila-congress-panur-block-committee-conducted-awareness-class"
published_at: "2024-07-08T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b49444be36_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് പോലും ജീവിക്കാനാകാത്ത സാഹചര്യമാണെന്ന് ശ്രീജാ മഠത്തിൽ ; മഹിളാ കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി ബോധവത്ക്കരണ ക്ലാസ് നടത്തി

> **Lead Summary:** ***പാനൂർ: *** സർക്കാർ ജീവനക്കാർക്ക് വരെ ജീവിക്കാനാക്കാത്ത സാഹചര്യമാണ് കേരളത്തിലെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജാ മഠത്തിൽ.

## Article Content

***പാനൂർ: *** സർക്കാർ ജീവനക്കാർക്ക് വരെ ജീവിക്കാനാക്കാത്ത സാഹചര്യമാണ് കേരളത്തിലെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജാ മഠത്തിൽ.

പാനൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റി - തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയുടെ സഹകരണത്തോടെ നടത്തിയ ബോധവത്ക്കരണ ക്ലാസ് കടവത്തൂർ മഹാത്മാ മന്ദിരത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീജ.

സർക്കാർ ജീവനക്കാർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമെന്ന് പറയുമ്പോൾ സാധാരണക്കാരൻ്റെ കാര്യം പറയാനുണ്ടോ?. സർവത്ര മേഖലയിലും വിലക്കയറ്റമാണെന്നും, സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ശ്രീജാ മഠത്തിൽ പറഞ്ഞു.

ചടങ്ങിൽ മുതിർന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർക്കുള്ള കമ്പിളിപ്പുതപ്പ് വിതരണ ഉദ്ഘാടനവും ശ്രീജ നിർവഹിച്ചു.

മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെസി ബിന്ദു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെപി ഹാഷിം മഹിള കോൺഗ്രസ് നേതാക്കളായ നിഷിതാചന്ദ്രൻ, പാനൂർ നഗരസഭാ വൈസ് ചെയർപേഴ്സൻ പ്രീത അശോക്, വി കെ തങ്കമണി, ബേബി ടീച്ചർ, നിമിഷ രഘുനാഥ് എന്നിവർ സംസാരിച്ചു.

അപകടത്തിൽ പെടുന്നവർക്ക് പ്രാഥമിക ചികിത്സ എങ്ങിനെ നൽകാം എന്ന വിഷയത്തിൽ ഇന്ദിരാഗാന്ധി സഹകരണാശുപത്രി അത്യാഹിത വിഭാഗം മേധാവി ഡോ.എൻ.പി അനഘ ക്ലാസെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/218189/in-sreeja-math-it-is-not-even-possible-for-government-employees-to-live-in-the-statemahila-congress-panur-block-committee-conducted-awareness-class)