വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു; കണ്ണൂർ സ്വദേശി പിടിയിൽ
Jun 26, 2024 02:49 PM | By Rajina Sandeep

കണ്ണൂർ:(www.panoornews.in)  വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്ന കേസിലെ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ വൈദികനെയാണ് മുറിയിൽ പൂട്ടിയിട്ട്, കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി നാൽപതിനായിരം രൂപയും ഐഫോണും കവർന്നത്. പ്രതി കണ്ണൂർ സ്വദേശി ആൽബിനെ പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം കെഎസ്ആർടിസിക്ക് സമീപത്തെ ലോഡ്ജിൽ കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം സ്വദേശിയായ വൈദികന്‍ സ്വകാര്യ ആവശ്യത്തിനായി കൊച്ചിയിലെത്തുന്നത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പരിസരത്തുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു.

അതിനിടയിലാണ് കണ്ണൂര്‍ സ്വദേശിയായ ആല്‍ബിന്‍ ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി വൈദികന്‍റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും ഐഫോണും കവര്‍ന്നത്. തുടര്‍ന്ന് വൈദികന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേ,ഷണം തുടര്‍ന്നുവരികയായിരുന്നു.

തുടര്‍ന്നാണ് ഇന്ന് രാവിലെയോടെ ഹൈക്കോടതിക്ക് സമീപത്ത് വെച്ച് ഐഫോണില്‍ സിമ്മിടാന്‍ ശ്രമിച്ചപ്പോഴാണ് അലര്‍ട്ട് ലഭിക്കുകയും ലൊക്കേഷന്‍ മനസിലാക്കിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

The priest was locked in the lodge room and robbed of his money and phone;A native of Kannur was arrested

Next TV

Related Stories
പാറക്കടവ്  ചെക്യാടിൽ  ലോറി തലകീഴായി  വെള്ളത്തിലേക്ക് മറിഞ്ഞു ; ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു

Jun 28, 2024 09:07 PM

പാറക്കടവ് ചെക്യാടിൽ ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞു ; ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു

ചെക്യാട് ഒടോര താഴെ വയലിൽ ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞു. ഡ്രൈവറും തൊഴിലാളിയും രക്ഷപ്പെട്ടത്...

Read More >>
കനത്ത മഴ ; ജൂൺ മാസത്തെ റേഷൻ അടുത്ത മാസം 5 വരെ ലഭിക്കും

Jun 28, 2024 09:00 PM

കനത്ത മഴ ; ജൂൺ മാസത്തെ റേഷൻ അടുത്ത മാസം 5 വരെ ലഭിക്കും

ജൂൺ മാസത്തെ റേഷൻ അടുത്ത മാസം 5 വരെ...

Read More >>
നിരവധി പരാതികൾ ; ചൊക്ലിയിൽ സ്കൂൾ പരിസരത്ത് പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ടുപേർ അറസ്റ്റിൽ

Jun 28, 2024 08:30 PM

നിരവധി പരാതികൾ ; ചൊക്ലിയിൽ സ്കൂൾ പരിസരത്ത് പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ടുപേർ അറസ്റ്റിൽ

ചൊക്ലിയിൽ സ്കൂൾ പരിസരത്ത് പുകയില ഉൽപ്പന്നങ്ങൾ വിറ്റ രണ്ടുപേർ...

Read More >>
തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും  പുഴയിലേക്ക് ചാടിയ അജ്ഞാതനായുള്ള തിരച്ചിൽ തുടരുന്നു'

Jun 28, 2024 04:04 PM

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ അജ്ഞാതനായുള്ള തിരച്ചിൽ തുടരുന്നു'

തലശ്ശേരി കൊടുവള്ളി പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ അജ്ഞാതനായുള്ള തിരച്ചിൽ...

Read More >>
നിരവധി കേസുകളിൽ പ്രതിയായ കൂത്ത്പറമ്പ് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

Jun 28, 2024 04:00 PM

നിരവധി കേസുകളിൽ പ്രതിയായ കൂത്ത്പറമ്പ് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു.

നിരവധി കേസുകളിൽ പ്രതിയായ കൂത്ത്പറമ്പ് സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു....

Read More >>
Top Stories

News Roundup